മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ലേലം 2025-മായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ സ്വന്തം ടീം നിലനിർത്തുമോ എന്ന ആകാംക്ഷയിലാണ് കായികപ്രേമികൾ. ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ രാഹുൽ എന്നിവരുടെ കാര്യത്തിലാണ് കായികലോകത്ത് ചൂടൻ ചർച്ചകൾ അരങ്ങേറുന്നത്.നിലവിലെ സ്ക്വാഡിൽ ആറിലധികം കളിക്കാരെ നിലനിർത്താൻ ടീമിന് അനുവാദമുണ്ടാകില്ലെന്നാണ് റിപ്പോർട്ട്. രോഹിത് ശർമ തന്നെ ചർച്ചകളിൽ ഒന്നാമൻ.
ക്യാപ്റ്റനായിരിക്കെ മുംബൈ ഇന്ത്യൻസിനായി അഞ്ച് കപ്പുകൾ സമ്മാനിച്ച താരം ഇത്തവണ ഫ്രാഞ്ചൈസിയോടൊപ്പം തുടരില്ലെന്നാണ് റിപ്പോർട്ടുകൾ. ഏറെ ആരാധകരുള്ള ടീമിനെ ലീഗിലെ ഒന്നാംനമ്പർ ടീമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച രോഹിത്തിനെ കഴിഞ്ഞ വർഷം ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
പകരം, ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തിച്ച തീരുമാനത്തിൽ ക്ലബിന് പിഴച്ചു. തീരുമാനം വലിയ വിവാദമാകുകയും ആരാധകരിൽ നിന്നും ക്ലബ് മാനേജ്മെന്റ് ഏറെ പഴി കേൾക്കേണ്ടിയും വന്നിരുന്നു. കഴിഞ്ഞ സീസൺ മുതൽ തന്നെ രോഹിത് ടീമിനൊപ്പം തുടരാൻ സാധ്യതയില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെ, ടീം വിട്ട് താരലേലത്തിലേക്കെത്തിയാൽ സീസണിലെ ഏറ്റവും ഡിമാൻഡുള്ള താരമായി രോഹിത് മാറും.
രോഹിത്തിനെ റാഞ്ചാൻ കോടികൾ ഏറിഞ്ഞ് ടീമുകളും രംഗത്തിറങ്ങുംപകരം, ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്തിച്ച തീരുമാനത്തിൽ ക്ലബിന് പിഴച്ചു. തീരുമാനം വലിയ വിവാദമാകുകയും ആരാധകരിൽ നിന്നും ക്ലബ് മാനേജ്മെന്റ് ഏറെ പഴി കേൾക്കേണ്ടിയും വന്നിരുന്നു. കഴിഞ്ഞ സീസൺ മുതൽ തന്നെ രോഹിത് ടീമിനൊപ്പം തുടരാൻ സാധ്യതയില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇതോടെ, ടീം വിട്ട് താരലേലത്തിലേക്കെത്തിയാൽ സീസണിലെ ഏറ്റവും ഡിമാൻഡുള്ള താരമായി രോഹിത് മാറും. രോഹിത്തിനെ റാഞ്ചാൻ കോടികൾ ഏറിഞ്ഞ് ടീമുകളും രംഗത്തിറങ്ങും.2025-ൽ ലഖ്നൗ സൂപ്പർ കിങ്സ് തങ്ങൾക്കുവേണ്ടി പുതിയ ക്യാപ്റ്റനെ തേടുമെന്നത് വ്യക്തമാണ്. ഒരുകാലത്തെ മിന്നുംതാരമായിരുന്നു കെ.എൽ രാഹുൽ കഴിഞ്ഞ സീസണിൽ ഫോം ഔട്ടായിരുന്നു.
ഇന്ന് ഇന്ത്യൻ ടി 20 ടീമിലും താരം അംഗമല്ല. രാഹുൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്ക് തിരിച്ചെത്തുമോ എന്നതും ആരാധകർ കൗതുകത്തോടെ നോക്കുന്നുണ്ട്.ഇവരെ കൂടാതെ, സൗത്ത് ആഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി, വെങ്കിടേഷ് അയ്യര്‍, ഓസ്ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ പേരുകളും എയറിലുണ്ട്.
നാല്പത് കഴിഞ്ഞ ഡുപ്ലെസി തന്നെ ക്യാപ്റ്റനായി തുടരുന്നതിൽ ബെംഗളൂരു മാനേജ്മെൻിന് താത്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് 14.25 കോടി രൂപയ്ക്ക് ടീമിലെത്തിച്ച മാക്‌സ്‌വെല്ലിന്റെ കാര്യം പരുങ്ങലിലാക്കുന്നത്.