ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഓപ്പണ്‍ എഐയിലെ നേതൃത്വത്തില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്. കമ്പനിയിലെ ചീഫ് ടെക്‌നോളജി ഓഫീസറായ മിറ മുറാട്ടിയും ഉന്നത ഉദ്യോഗസ്ഥരായ ബോബ്, ബാരറ്റ് എന്നിവരും കമ്പനി വിടുകയാണെന്ന് അറിയിച്ചു. മൂവരുടേയും സേവനത്തിന് നന്ദിയറിയിച്ച ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ ഈ കമ്പനിയുടെ സ്വാഭാവികമായ പരിണാമത്തിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ആറര വര്‍ഷക്കാലമായി ഓപ്പണ്‍ എഐയുടെ ഭാഗമാണ് മിറ മുറാട്ടി.

ചെറിയ എഐ ഗവേഷണ സ്ഥാപനം എന്നതില്‍ നിന്ന് ഓപ്പണ്‍ എഐയെ വലിയൊരു ആഗോള കമ്പനിയാക്കുന്നതില്‍ മിറ മുറാട്ടിയുടെ നേതൃത്വവും വലിയ പങ്കുവഹിച്ചിട്ടുണ്ട്.ഓപ്പണ്‍ എഐ ടീമിനൊപ്പമുള്ള എന്റെ ആറര വര്‍ഷം അസാധാരണമായ ഭാഗ്യമാണ്. ഞങ്ങള്‍ കേവലം മികച്ച മോഡലുകള്‍ നിര്‍മ്മിക്കുക മാത്രമല്ല, സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലൂടെ എഐ സിസ്റ്റങ്ങള്‍ പഠിക്കുകയും വിചിന്തനം ചെയ്യുകയും ചെയ്യുന്ന രീതിയില്‍ ഞങ്ങള്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കി.’

രാജി കത്തില്‍ മിറ മുറാട്ടി പറഞ്ഞു.മുമ്പ് കമ്പനി സാം ഓൾട്ട്മാനെ പുറത്തായിക്കതിന് പിന്നാലെ ഓപ്പൺ എഐയുടെ താല്‍ക്കാലികമേധാവിയായി ചുമതലവഹിച്ച വ്യക്തിയാണ് മിറ മുറാട്ടി.കമ്പനിയുടെ പല മുന്‍നിര പദ്ധതികളുടെയും നേതൃത്വത്തിലുണ്ടായിരുന്ന മിറ മുറാട്ടിയുടെ രാജി കമ്പനിയെ സംബന്ധിച്ച് സുപ്രധാന നിമിഷങ്ങളിലൊന്നാണ്.

അടുത്തിടെ ചാറ്റ് ജിപിടിയുടെ സ്പീച്ച് ടു സ്പീച്ച് സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ജോലികളില്‍ മിറ മുന്നിലുണ്ടായിരുന്നു.മിറ മുറാട്ടി ഓപ്പണ്‍ എഐയ്ക്കും ഞങ്ങളുടെ ദൗത്യത്തിനും വ്യക്തിപരമായി എല്ലാവര്‍ക്കും എത്രത്തോളം പ്രധാനപ്പെട്ടയാളായിരുന്നുവെന്ന് പറയുക പ്രയാസമാണെന്ന് സാം ഓള്‍ട്ട്മാന്‍ പറയുന്നു.

ഓപ്പണ്‍ എഐ കെട്ടിപ്പടുക്കുന്നതിന് നല്‍കിയ സഹായങ്ങള്‍ക്ക് നന്ദി അറിയിച്ച ഓള്‍ട്ട്മാന്‍, എല്ലാ പ്രയാസകരമായ സമയങ്ങളിലും മിറ മുറാട്ടി നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും ഓള്‍ട്ട്മാന്‍ നന്ദി അറിയിച്ചു.

രാജിവെച്ച ബോബും, ബാരറ്റും, മിറ മുറാട്ടിയും വ്യക്തിപരമായ കാരണങ്ങളാല്‍ സ്വതന്ത്രമായ തീരുമാനമെടുത്തതാണെന്നും ഓള്‍ട്ട്മാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *