ഒരാഴ്ചക്കാലമായി അമൃത സുരേഷ്– ബാല വിഷയമാണ് സജീവ ചര്‍ച്ച. ഇവരുടെ മകളുടെ ഒരു വിഡിയോ പുറത്തുവന്നതോടെ ഇരുവരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി പലരും രംഗത്തെത്തി. അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും വിഷയത്തില്‍ വ്യക്തമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഭിരാമി കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു കുറിപ്പും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ. ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടു എന്നാണ് അഭിരാമി കുറിച്ചിരിക്കുന്നത്. പി.ആര്‍ വര്‍ക്കിലൂടെ സമൂഹമാധ്യമത്തില്‍ തന്‍റെ കുടുംബത്തിനെതിരെ വ്യാപക അക്രമമാണ് നടക്കുന്നതെന്നും അഭിരാമി വെളിപ്പെടുത്തുന്നു.

എന്റെ പ്രാണൻ വെച്ചുള്ള പോരാട്ടമാണിത്. നിന്റെ ശരിയായ മുഖം മലയാളിനാട് കണ്ടിട്ടു വേണെങ്കിൽ തീർത്തോ എന്നടക്കം വികാരഭരിതമായ കുറിപ്പാണ് അഭിരാമി പങ്കുവച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *