ആഴ്ചയില്‍ വെറും 15 മുതല്‍ 20 മണിക്കൂര്‍ മാത്രം ജോലി ചെയ്ത് യുവാവ് സമ്പാദിക്കുന്നത് രണ്ടര കോടിയിലധികം രൂപ. സുഹൃത്തിന്റെ സ്വപ്നസമാന ജോലിയും ശമ്പളവും കേട്ട റോണ വാങ് എന്ന യുവതി ഇക്കാര്യം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെ സംഭവം തീപിടിച്ച ചര്‍ച്ചയായി കഴിഞ്ഞു.മൈക്രോസോഫ്റ്റിലാണ് യുവാവ് ജോലി ചെയ്യുന്നത്.
ജോലിയും ജീവിതവും ഒരേ പ്രാധാന്യത്തോടെ കൊണ്ടുപോകാനും സന്തോഷത്തോടെയിരിക്കാനും സുഹൃത്തിന് കഴിയുന്നുവെന്ന കുറിപ്പാണ് റോണ പങ്കുവച്ചിരിക്കുന്നത്. 300,000 ഡോളര്‍ (2,51,35,665 രൂപ) ആണ് യുവാവിന്റെ വാര്‍ഷിക വരുമാനം.ആകെ 15–20 മണിക്കൂര്‍ ജോലി, ബാക്കി സമയം ഗെയിം കളിച്ചിരിക്കും.
എന്നിട്ടും ശമ്പളത്തില്‍ കുറവൊന്നുമില്ല. 300,000 ഡോളറാണ് മൈക്രോസോഫിറ്റില് ജോലി ചെയ്യുന്ന എന്റെ സുഹൃത്തിന് ലഭിക്കുന്നത്’ എന്നാണ് യുവതിയുടെ കുറിപ്പ്. സാന്‍ ഫ്രാന്‍സിസ്കോയിലുള്ള എന്‍ജിനീയറാണ് യുവതി എന്നാണ് പ്രൊഫൈലില്‍ നിന്ന് മനസ്സിലാകുന്നത്.ടെക്ക് ലോകം മാറിക്കൊണ്ടേയിരിക്കുന്നു. അനുയോജ്യമായ സമയക്രമങ്ങള്‍.
ജോലിയും ജീവിതവും ഒരുപോലെ കൊണ്ടുപോകാനുള്ള അവസരം എന്നിങ്ങനെ സ്വപ്നമാണ് ഇങ്ങനെയൊരു ജോലി എന്ന് ഒരു കൂട്ടര് പറയുമ്പോള്‍, ആ 20 മണിക്കൂറില്‍ ചെയ്യേണ്ടി വരുന്ന ജോലിയുടെ കാഠിന്യം അത്രത്തോളമാണ് എന്നും പറയുന്നവരുണ്ട്.
‘അയാള്‍ 20 മണിക്കൂര്‍ കൊണ്ട് തീര്‍ക്കുന്ന ജോലി വേറൊരാള്‍ക്ക് ചെയ്തു തീര്‍ക്കാന്‍ 40 മണിക്കൂര്‍ വേണ്ടി വന്നേക്കാം. അതുകൊണ്ട് താരതമ്യം ചെയ്യുന്നത് ശരിയല്ല’. എന്നാണ് ഒരാള്‍ കമന്റ്ചെയ്തിരുക്കുന്നത്. മൈക്രോസോഫ്സ്റ്റ് ജോലിക്കാരുടെ കാര്യത്തില്‍ നടത്തുന്ന ഇടപെടവും നയങ്ങളും പ്രശംസനീയമാണെന്നാണ് ഒട്ടുമിക്കവരും ശരിവയ്ക്കുന്നത്.