ഗംഭീര പ്രകടനവുമായി മോഹൻലാല്‍ എത്തുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാല്‍ കൂട്ടുകെട്ടില്‍ വരുന്നതിനാല്‍ തന്നെ ആരാധകര്‍ക്കിടയില്‍ ആവേശം കൂടുതലാണ്.ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി ഫാൻസ് ഷോകളാണ് ആരാധകര്‍ ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം ഏഴ് ഷോകളാണുള്ളത്എന്നാല്‍ ഏഴ് ഷോകളില്‍ നാലെണ്ണവും ഇപ്പോള്‍ ഹൗസ്ഫുള്‍ ആയിരിക്കുകയാണ്. കൂടാതെ രണ്ടിടങ്ങളില്‍ സീറ്റുകള്‍ ഫാസ്റ്റ്ഫില്ലിങ്ങാണ്.വെള്ളിത്തിരയില്‍ മറ്റാരും നടത്താത്ത പരീക്ഷണങ്ങള്‍ നടത്തി പ്രേക്ഷക മനസുകളില്‍ ആകാംക്ഷ നിറക്കാൻ സാധിച്ച സംവിധായകനാണ് ലിജോ ജോസ്. തന്റെ അടുത്ത ചിത്രത്തിനായി ആരാധകര്‍ എത്രത്തോളംകാത്തിരിക്കുമെന്ന് ഓരോ ചിത്രത്തിലൂടെയും അദ്ദേഹം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാല്‍ എന്ന അതുല്യ പ്രതിഭയുടെ മികച്ച മേക്കോവറും പ്രകടനവും കാണുന്നതിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.രണ്ടു മണിക്കൂര്‍ ഏഴ് മിനിറ്റുമാണ് മലൈക്കോട്ടൈ വാലിബന്റെ ദൈര്‍ഘ്യം. ജനുവരി 25-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.