പ്രശസ്ത റേഡിയോ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ദീർഘകാലം ആകാശവാണിയിൽ വാർത്താ പ്രക്ഷേപകനായിരുന്നു.
‘വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ’ എന്ന ആമുഖത്തിലൂടെ ശ്രോതാക്കൾക്ക് സുപരിതനായിരുന്നു എം രാമചന്ദ്രൻ. കണ്ടതുംകേട്ടതും, കൗതുകവാർത്തകൾ എന്നിവയിലെ ശബ്ദ സാന്നിധ്യവുമായിരുന്നു.