ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കഴിഞ്ഞദിവസം തൻറെ മകള്‍ അയിറയുമായി വീണ്ടും ഒന്നിച്ചതിൻറെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തൻറെ മകളുമൊത്ത് സമയം പങ്കിടുന്നതിൻറെ വിഡിയോയാണ് ഷമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.ഒരുപാട് നാളുകള്‍ക്ക് ശേഷം അവളെ കണ്ടപ്പോള്‍ സമയം നിലച്ചു പോയി.
വാക്കുകള്‍ക്കപ്പുറം നിന്നെ ഇഷ്ടപ്പെടുന്നു, ബെബോ,’ എന്ന അടിക്കുറിപ്പോടെയായിരുന്നു താരം പങ്കുവെച്ചത്. എന്നാല്‍ ഷമി തൻറെ മകളെ കുറിച്ച് അന്വേഷിക്കാറുപോലുമില്ലെന്ന് പറയുകയാണ് അദ്ദേഹത്തിൻറെ മുൻ ഭാര്യയും മകളുടെ അമ്മയുമായ ഹസിൻ ജഹാൻ.അയിറക്ക് ആവശ്യമുള്ള സാധനങ്ങള്‍ ഷമി വാങ്ങിക്കൊടുത്തില്ലെന്നും ഇതെല്ലാം ‘ഷോ ഓഫ്’മാത്രമാണെന്നുമാണ് മുൻ ഭാര്യ പറയുന്നത്.
ഷമി ഒരിക്കലും മകളെ അന്വേഷിക്കാറില്ല. അവൻ അവൻറെ കാര്യത്തില്‍ തിരക്കിലാണ് എപ്പോഴും. ഒരു മാസം മുമ്പ് അവൻ മകളെ കണ്ടിരുന്നു. എന്നാല്‍ അന്ന് ഒന്നും പോസ്റ്റ് ചെയ്തില്ല. എനിക്ക് തോന്നുന്നു ഇപ്പോള്‍ അവന് ചെയ്യാൻ ഒന്നുമില്ലെന്ന് ജഹാൻ പറഞ്ഞു.
ഇതെല്ലാം ഷോ ഓഫ് ചെയ്യാനുള്ള പ്രവൃത്തി മാത്രമാണ്. എൻറെ മകളുടെ പാസ്പോർട്ടിൻറെ കാലാവധി തീർന്നിരുന്നു. അത് പുതുക്കാൻ ഷമിയുടെ ഒപ്പ് വേണമായിരുന്നു അതിന് വേണ്ടിയാണ് അവള് കാണാൻ പോയത്. എന്നാല്‍ ഷമി ഒപ്പ് നല്‍കിയില്ല. ഷമി മകളുമായി ഷോപ്പിങ് മാളില്‍ പോയിരുന്നു. അവിടെ അവൻ പ്രൊമോട്ട് ചെയ്യുന്ന കമ്പനിയിൽ അവളെ കൊണ്ടുപോകുകയായിരുന്നു.
എൻറെ മകള്‍ അവിടെ നിന്ന് ഡ്രസും ഷൂസും വാങ്ങി. ഷമിക്ക് അവിടെ പണം നല്‍കേണ്ട കാര്യമില്ല, അതാണ് അവളെ അവിടെ കൊണ്ടുപോയത്. എൻറെ മകള്‍ക്ക് ഗ്വിറ്റാറും ക്യാമറയും വേണമായിരുന്നു. എന്നാല്‍ അത് അയാള്‍ വാങ്ങിക്കൊടുത്തില്ല
.2014ലാണ് ഇരുവരും വിവാഹം കഴിച്ചത്. 2015ല്‍ ഇരുവർക്കും അയറി ജനിക്കുന്നത്. 2018ലാണ് ഷമിക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ചുകൊണ്ട് ജഹാൻ വിവാഹമോചനത്തിന് പരാതി നല്‍കിയത്.