മലയാളി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ വാർത്തയായിരുന്നു മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണൻ ചിത്രത്തിനായി ഒരുമിക്കുന്നത്. ചിത്രത്തിനെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുകയാണ്. സിനിമയുടെ ബജറ്റ് ഏകദേശം 80 കോടിയോളം രൂപയായിരിക്കും എന്നാണ് പുതിയ റിപ്പോർട്ട്.

ലണ്ടൻ, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കും.സിനിമയുടെ ചിത്രീകരണം എന്നാണ് സൂചന. മമ്മൂട്ടി കമ്പനിയും ആശീർവാദ് സിനിമാസും ചേർന്നാണ് സിനിമ നിര്‍മിക്കുക എന്നും പറയപ്പെടുന്നു.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ സംവിധായകന്‍ മഹേഷ് നാരായണനൊപ്പം നിർമ്മാതാക്കളായ ആന്‍റോ ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവര്‍ധന തുടങ്ങിയവരും ഭാഗമായിരുന്നു.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരാണ് സിനിമയെക്കുറിച്ചുള്ള സൂചനകൾ ആദ്യമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ‘മമ്മൂട്ടി കമ്പനിയ്ക്ക് കൈ കൊടുത്ത് ആശിർവാദ് സിനിമാസ്’ എന്ന ക്യാപ്ഷനോടെയാണ് ആന്റണി പെരുമ്പാവൂർ സിനിമയുടെ വിശേഷം പങ്കുവെച്ചത്.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *