കൊച്ചി: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം സ്പെഷ്യൽ മെമു സർവീസ് നാളെ മുതൽ തുടങ്ങും. തിങ്കൾ മുതൽ വെള്ളിവരെയുള്ള അഞ്ചുദിവസം ട്രെയിൻ ഉണ്ടാവും. രണ്ട് സ്റ്റോപ്പുകൾ കൂടി അനുവദിച്ചതോടെ സമയക്രമത്തിലും മാറ്റമുണ്ടാകും.
എട്ടു കോച്ചുകളുള്ള മെമുവാണ് സർവീസ് നടത്തുന്നത്.രാവിലെ 5.55-ന് കൊല്ലത്തുനിന്നും ആരംഭിച്ച് 9.35-ന് എറണാകുളത്ത് എത്തും. തിരിച്ച് 9.50-ന് യാത്ര തുടങ്ങി 1.30-ന് കൊല്ലത്തെത്തും.
ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പുറവം റോഡ്, മുളംതുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകൾ.