കോടി ക്ലബ്ബുകൾ പോലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടന്മാർ ബോളിവുഡ് ഇന്റസ്ട്രിയിൽ നിന്നുള്ളതാണെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന വിവരം. എന്നാൽ കാലങ്ങൾ മാറിയതോടെ കഥ മാറി. ബോക്സ് ഓഫീസിലും മേക്കിങ്ങിലും കണ്ടന്റിലും ക്വാളിറ്റിയിലും മാത്രമല്ല പ്രതിഫല കാര്യത്തിലും ബോളിവുഡിനോട് കിടപിടിച്ച് തെന്നിന്ത്യൻ താരങ്ങൾ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.

തെന്നിന്ത്യൻ സിനിമകൾ വിജയക്കൊടി പാറിച്ച് മുന്നേറുമ്പോൾ, ബോളിവുഡിൽ റിലീസ് ചെയ്ത ഭൂരിഭാ​ഗം സിനിമകളും പരാജയം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇതിൽ വലിയൊരു മാറ്റം സമ്മാനിച്ചത് സ്ത്രീ 2 മാത്രമാണ്. ഈ അവസരത്തിൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന നടന്മാരുടെ ലിസ്റ്റ് പുറത്തുവരികയാണ്.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ആദ്യ 10 നടന്മാരുടെ ലിസ്റ്റാണ് ഫോബ്സ് ഇന്ത്യ പുറത്തുവിട്ടിരിക്കുന്നത്.

സെപ്റ്റംബർ മാസം വരെയുള്ള റിപ്പോർട്ട് ആണിത്. ലിസ്റ്റിൽ ഭൂരിഭാ​ഗവും തെന്നിന്ത്യൻ താരങ്ങളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. 60 കോടി മുതൽ 275 കോടി വരെയാണ് ലിസ്റ്റിലെ താരങ്ങളുടെ പ്രതിഫല കണക്കുകൾലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് തമിഴകത്തിന്റെ ദളപതി വിജയ് ആണ്.

130 മുതൽ 275 കോടി വരെയാണ് വിജയ് ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ട്. അടുത്തിടെ റിലീസ് ചെയ്ത ദ ​ഗോട്ടിൽ 200 കോടിയായിരുന്നു വിജയിയുടെ പ്രതിഫലം. കരിയറിലെ അവസാന ചിത്രമായ ദളപതി 69ൽ ഏകദേശം 275 കോടിയാണ് വിജയ് വാങ്ങിക്കുന്നതെന്നാണ് നേരത്തെ എന്റർടെയ്ൻമെന്റെ സൈറ്റായ കോയ്മോയ് റിപ്പോർട്ട് ചെയ്തത്.

പട്ടികയിലെ രണ്ടാം സ്ഥാനക്കാരൻ ഷാരൂഖ് ഖാൻ ആണ്. 150 മുതൽ 250 കോടി വരെയാണ് ഷാരൂഖിന്റെ പ്രതിഫലം. ഡങ്കി ആയിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മൂന്നാമത് രജനികാന്ത് ആണ്. 115 മുതൽ 270 കോടി വരെയാണ് ഇദ്ദേഹത്തിന്റെ പ്രതിഫല കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *