കോർപ്പറേറ്റ് കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ എല്ലാത്തരത്തിലും ഉപയോഗിക്കുകയും അതിലൂടെ കൂടുതല്‍ ലാഭം കണ്ടെത്താനും മിടുക്കരാണ്. തൊഴിലാളികളിലേക്ക് അമിത സമ്മർദ്ദം ചെലുത്തുന്നതിനാല്‍ തന്നെ തൊഴിലാളികളുടെ സ്വാതന്ത്രവും ആത്മാഭിമാനവും ഇവിടെ ഒരു പ്രശ്നമേയല്ലാതാകുന്നു. ഈ അമിത സമ്മർദ്ദം അല്പ കാലത്തേക്ക് താങ്ങാനാകുമെങ്കിലും ഭാവിയില്‍ അത് ഓരോരുത്തരിലും വിവിധ ശാരീരിക മാനസിക പ്രശ്നങ്ങളാണ് സൃഷ്ടിക്കുക.

ഇതിനകം ഇത്തരം നിരവധി പഠങ്ങള്‍ തന്നെ ഈ തൊഴില്‍മേഖലയില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെയാണ് ഒരു എഐ സ്റ്റാർട്ടപ്പ് സഹസ്ഥാപകൻ തന്‍റെ വിവാഹ വേദിയിലിരുന്ന് ലാപ്പ്ടോപ്പില്‍ ഓഫീസ് കാര്യങ്ങള്‍ നോക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.

ചിത്രം വളരെ വേഗം വൈറലായി. അതോടൊപ്പം ജോലിയെയും ജീവിതത്തെയും കുറിച്ച് ചിലര്‍ വൈകാരികമായ കുറിപ്പുകളെഴുതിആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്റ്റാർട്ടപ്പായ തോട്ട്ലിയുടെ സഹസ്ഥാപകനും സിഇഒയുമായ ടോറി ലിയോനാർഡ് തന്‍റെ ലിങ്ക്ഡ്ഇനിൽ അക്കൌണ്ടിലൂടെയാണ് സഹ സ്ഥാപകൻ കേസി മാക്രെൽ സ്വന്തം വിവാഹ വേളയിൽ ലാപ്ടോപ്പിൽ ജോലി ചെയ്യുന്ന ചിത്രം പങ്കുവച്ചത്.

‘ എന്‍റെ സഹസ്ഥാപകൻ കേസി, എസ്എഫ് മുതൽ ന്യൂയോർക്ക് വരെ “ബാറുകളിൽ ലാപ്ടോപ്പിൽ ഇരിക്കുന്ന വ്യക്തി” എന്ന ഖ്യാതി നേടി. രണ്ടാഴ്ചക്കുള്ളിൽ ലോഞ്ച് ചെയ്യേണ്ട അചിന്തനീയമായ ഒരു ജോലി നല്‍കിയ ഉപഭോക്താവിനെ കഴിഞ്ഞയാഴ്ച കണ്ടെത്തി.

ആ രണ്ടാഴ്ചയ്ക്കുള്ളിൽ അവൻ വിവാഹിതനാകാൻ പോകുന്നു… അതിനാൽ, ഇവിടെ അദ്ദേഹം ഒരു അഭ്യർത്ഥന പൂർത്തിയാക്കുകയാണ്. അതും സ്വന്തം വിവാഹത്തിനിടെ. അഭിനന്ദനങ്ങൾ കേസി – ദയവായി കുറച്ച് അവധി എടുക്കുക.’ ടോറി ലിയോനാർഡ് ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *