ലഖ്നൗ: ഉത്തർപ്രദേശിൽ പത്ത് വയസുകാരിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച് പിതാവ്. ലളിത്പൂരിലാണ് സംഭവം. സംഭവത്തിൽ ​ഗോവിന്ദ് ദാസ് റായ്കർ (45) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ​റായ്കർ തന്റെ മകളെ ഫാനിൽ തലകീഴായി കെട്ടിത്തൂക്കിയത്.

പിന്നാലെ വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു.കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ പ്രദേശവാസിയായ യുവാവ് സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. പിതാവിനോട് യുവാവ് കുട്ടിയുടെ കെട്ടഴിച്ചുവിടാൻ പറയുന്നതും പ്രതികരിക്കാതെ പിതാവ് ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *