“ചെലവ് ചുരുക്കലിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിള്‍. ഡിജിറ്റല്‍ അസിസ്റ്റന്റ്, ഹാര്‍ഡ്‌വെയര്‍, എന്‍ജിനിയറിംഗ് വിഭാഗങ്ങളില്‍നിന്നാണ് പിരിച്ചുവിടല്‍.””വോയ്‌സ് അധിഷ്ഠിത ഗൂഗിള്‍ അസിസ്റ്റന്റ്, ഓഗ്മെന്റഡ് റിയാല്‍റ്റി ഹാര്‍ഡ്‌വെയര്‍ ടീം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും കമ്പനി പിരിച്ചുവിട്ടിട്ടുണ്ട്. സെന്‍ട്രല്‍ എന്‍ജിനിയറിംങ് ഓര്‍ഗനൈസേഷനിലും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി.””വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മുന്‍ഗണനാടിസ്ഥാനത്തില്‍ വലിയ ഉത്പന്നങ്ങളിലേയ്ക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും മാറ്റങ്ങള്‍ ആവശ്യമായിവന്നുവെന്നാണ് കമ്പനിയുടെ വിശദീകരണം. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗൂഗിളിലെതന്നെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസരവും കമ്പനി നല്‍കിയിട്ടുണ്ട്.””ആല്‍ഫബെറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ പിരിച്ചുവിടലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. മികച്ച ഉത്പന്നങ്ങള്‍ക്കായി ജീവനക്കാര്‍ ദിവസവും കഠിനാധ്വാനം ചെയ്യുന്നു. ഓരോ പാദത്തിലും ശതകോടികള്‍ സമ്പാദിക്കുന്ന കമ്പനിക്ക് ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരാനാവില്ല-യൂണിയന്‍ എക്‌സില്‍ കുറിച്ചു. ജോലി സുരക്ഷിതമാകുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും യൂണിയന്‍ വ്യക്തമാക്കിയിട്ടുണ്ട്.