വാഷിങ്ടണ്‍: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തി യു.എസ്.-യു.കെ. സൈന്യങ്ങള്‍. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം തുടരുന്നപക്ഷം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹൂതികള്‍ക്ക് കഴിഞ്ഞ ദിവസം യു.എസ്. ഭരണകൂടവും സഖ്യകക്ഷികളുംമുന്നറിയിപ്പ് നല്‍കിയിരുന്നു.ചെങ്കടലില്‍, ഹൂതികള്‍ അന്താരാഷ്ട്ര കപ്പലുകള്‍ക്കു നേര്‍ക്ക് ഇതിന് മുന്‍പുണ്ടാകാത്ത തരത്തിലുള്ള ആക്രമണം നടത്തിയതിനെതിരായ നേരിട്ടുള്ള പ്രതികരണമാണ്ഇതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.എയര്‍ക്രാഫ്റ്റ്, കപ്പല്‍, അന്തര്‍വാഹിനി എന്നിവ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് പേരു വെളിപ്പെടുത്താന്താത്പര്യപ്പെടാത്ത ഒരു യു.എസ്. ഉദ്യോഗസ്ഥന് പറഞ്ഞു. പന്ത്രണ്ടിലധികം കേന്ദ്രങ്ങളില്ആക്രമണം നടത്തി.യെമന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണുള്ളത്. ചെങ്കടലിലെ കപ്പലുകള്‍ക്ക് നേര്‍ക്ക് ആക്രമണം നടത്തരുതെന്ന് യു.എന്ഉള്പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഹൂതികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഹമാസിനെപിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ആക്രമണം എന്നാണ് ഹൂതികളുടെ വാദം. ഇതുവരെ 27 കപ്പലുകളാണ് ഹൂതികള്‍ ആക്രമിച്ചിട്ടുള്ളത്.