ചെന്നൈ: ഐ.പി.എല്‍. അടുക്കുമ്പോള്‍ പ്രധാന ചര്‍ച്ചകളെല്ലാം എം.എസ്. ധോനിയെ ചുറ്റിപ്പറ്റിയാകാറുണ്ട്. അടുത്ത വര്‍ഷം ഐ.പി.എല്ലില്‍ ധോനി കളിക്കാനുണ്ടാകുമോ എന്നതാണ് ആരാധകര്‍ ഇപ്പോഴും കാത്തിരിക്കുന്ന കാര്യം. എന്നാല്‍, വരുന്ന സീസണില്‍ കളിക്കാന്‍ ധോനി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ. കാശി വിശ്വനാഥന് അറിയിച്ചിരിക്കുന്നത്.
ധോനി ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ് സൂപ്പര്‍ കിങ്സ് സി.ഇ.ഒ. വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 31-ന് മുമ്പ് ഇക്കാര്യം അറിയിക്കാമെന്നാണ് ധോനി പറഞ്ഞിരിക്കുന്നതെന്നും കാശി വിശ്വനാഥന് പറഞ്ഞു. നടക്കാനിരിക്കുന്ന താരലേലത്തിനു മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒക്ടോബര്‍ 31 വരെയാണ് ഫ്രാഞ്ചൈസികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.
ധോനി ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്ന കാര്യമാണ് സൂപ്പര്‍ കിങ്സ് സി.ഇ.ഒ. വെളിപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ 31-ന് മുമ്പ് ഇക്കാര്യം അറിയിക്കാമെന്നാണ് ധോനി പറഞ്ഞിരിക്കുന്നതെന്നും കാശി വിശ്വനാഥന് പറഞ്ഞു.
നടക്കാനിരിക്കുന്ന താരലേലത്തിനു മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഒക്ടോബര്‍ 31 വരെയാണ് ഫ്രാഞ്ചൈസികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.
”സി.എസ്.കെ. ടീമില്‍ ധോനി കളിക്കണമെന്ന് ഞങ്ങള്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ ധോനി അത് ഇതുവരെ ഞങ്ങളോട് സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബര്‍ 31-ന് മുമ്പ് അറിയിക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.” – കാശി വിശ്വനാഥന് പറഞ്ഞു.ഐ.പി.എല്ലില്‍ കുറേക്കാലമായി ഉപയോഗിക്കാതിരുന്ന ‘അണ്‍കാപ്ഡ്’ നിയമം അടുത്തിടെ ഐ.പി.എല്‍. ഭരണ സമിതി തിരികെ കൊണ്ടുവന്നിരുന്നു.
ഇത് ധോനിക്കു വേണ്ടിയാണെന്ന വിമര്‍ശനങ്ങള്‍ അപ്പോള്‍ തന്നെ ഉയരുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ചു വര്‍ഷമായി കളിച്ചിട്ടില്ലാത്ത ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കുന്നതാണ് ഈ നിയമം.
വിരമിച്ച ശേഷം അഞ്ചു വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളുടെ കാര്യത്തിലും ബാധകമാകുന്നതാണ് ഈ നിയമം. ഇതോടെ ചെന്നൈക്ക് നാലു കോടി രൂപയ്ക്ക് ധോനിയെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കും.