ഈജിപ്തിനെ മലേറിയ മുക്തമായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രോഗത്തെ ഉന്മൂലനം ചെയ്യാനുള്ള ഒരു നൂറ്റാണ്ടോളം അര്‍പ്പണബോധത്തോടെയുള്ള ശ്രമങ്ങള്‍ക്ക് ശേഷം ഈ നേട്ടം ‘യഥാര്‍ത്ഥ ചരിത്രം’ ആണെന്ന് ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചു.
മലേറിയയ്ക്ക് ഈജിപ്ഷ്യന്‍ നാഗരികതയോളം തന്നെ പഴക്കമുണ്ട്, ഫറവോമാരെ ബാധിച്ച രോഗം ഇപ്പോള്‍ അതിന്റെ ചരിത്രത്തില്‍ പെട്ടതാണ്’ ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു.
ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിക്കുന്ന കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ഈജിപ്ത്. യുഎഇയേയും മൊറോക്കോയേയും നേരത്തെ ഇത്തരത്തില്‍ മലേറിയ മുക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ ആഗോള തലത്തില്‍ 44 രാജ്യങ്ങളായി ഈ പട്ടികയില്‍മലേറിയ രഹിത പദവി നിലനിര്‍ത്താന്‍ ജാഗ്രത പാലിക്കാനും ഈജിപ്തിനോട് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിട്ടുണ്ട്.