ഇന്ത്യ – ന്യൂസീലന്‍ഡ് ആദ്യ ടെസ്റ്റിനു ശേഷം ആരാധകര്‍ ഉറ്റുനോക്കുന്നത് പുണെയില്‍ 24-ാം തീയതി ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലേക്കാണ്. സംഭവബഹുലമായ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ കിവീസ് 36 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയിച്ചത്.
മഴ പെയ്ത ശേഷമുള്ള മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനമാണ് ബെംഗളൂരുവില്‍ തിരിച്ചടിച്ചത്.
ഒന്നാം ഇന്നിങ്സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യയ്ക്ക് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ലഎന്നാല് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് അടുത്ത രണ്ട് ടെസ്റ്റ് മത്സരങ്ങളും നിര്‍ണായകമാണ്. അതിനാല്‍ തന്നെ സ്പിന്നിനെ തുണയ്ക്കുന്ന വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചാണ് പുണെയില്‍ തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
കിവീസ് പേസര്‍മാരായ മാറ്റ് ഹെന്റിയും വില്യം ഒറുര്ക്കെയുമാണ് ബെംഗളൂരുവില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചത്. അതിനാല്‍ തന്നെ ഇവര്‍ക്ക് തടയിടാന്‍ കൂടിയാണ് പേസും ബൗണ്‍സും കുറഞ്ഞ പിച്ച് ഒരുക്കുന്നതെന്നാണ് വിവരം.
ബെംഗളൂരുവില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ തന്നെ സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചാകും പുണെയിലേതെന്നാണ് വിവരം. കറുത്ത മണ്ണ് ഉപയോഗിച്ചാണ് പിച്ചിന്റെ നിര്‍മാണം. ഇതോടെ ബൗണ്‍സ് കുറവാകുമെന്ന കാര്യത്തില്‍ വ്യക്തതയായി.
പുല്ലിന്റെ അംശം പോലും പിച്ചിലുണ്ടാകാന് വഴിയില്ല. ടോസിന് ശേഷം മത്സരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ സീം മൂവ്മെന്റ് കാര്യമായി ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ വരണ്ട പ്രതലം അതിവേഗം റിവേഴ്സ് സ്വിങ്ങിനെ സഹായിക്കും. ഇത് പേസര്‍മാര്‍ക്ക് ഗുണകരമാകും.
ഇക്കാരണത്താല്‍ തന്നെ ടോസ് നിര്ണായകമാകുംബാറ്റ് ചെയ്യുന്ന ഒരു ഫിംഗര്‍ സ്പിന്നറെ ആവശ്യമുള്ളതിനാലാണ് ഇന്ത്യ വാഷിങ്ടണ്‍ സുന്ദറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പിന്‍ കെണിയില്‍ കിവീസിനെ വീഴ്ത്താന്‍ തന്നെയാണ് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ലക്ഷ്യമിടുന്നത്