ഭുവനേശ്വർ: ദാന ചുഴലിക്കാറ്റ് കര തൊട്ടത്തിന് പിന്നാലെ കനത്ത മഴ പെയ്യുന്നുണ്ടെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി.

സീറോ കാഷ്വാലിറ്റി ദൗത്യം വിജയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട ഭുവനേശ്വർ വിമാനത്താവളത്തിലും പശ്ചിമ ബംഗാളിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാന സർവ്വീസ് പുനരാരംഭിച്ചു.

വ്യാഴാഴ്ച രാത്രിയിൽ ചുഴലിക്കാറ്റ് കര തൊട്ടതോടെ ഒഡിഷയിലും പശ്ചിമ ബംഗാളിലും കനത്ത മഴയും കാറ്റുമാണ്. തീരദേശ ജില്ലകളായ ഭദ്രക്, കേന്ദ്രപര, ബാലസോർ, ജഗത്സിംഗ്പൂർ ജില്ലകളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 100 ​​മുതൽ 110 കിലോമീറ്റർ വരെയെത്തി.

ചുഴലിക്കാറ്റ് വടക്കൻ ഒഡിഷയ്ക്ക് കുറുകെ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ ക്രമേണ ദുർബലമാവുകയും ചെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മിന്നൽ പ്രളയ സാധ്യത പ്രവചിച്ചതോടെ ഒഡിഷ, ബംഗാൾ സർക്കാരുകൾ അതീവ ജാഗ്രതയിലായിരുന്നു. ഇരു സംസ്ഥാനങ്ങളിലെയും ട്രെയിൻ, വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. എട്ട് മണിയോടെ വിമാന സർവീസുകളും 10 മണിയോടെ ട്രെയിൻ സർവീസുകളും പുനരാരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *