പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 359 റണ്‍സ് വിജയലക്ഷ്യം. 198-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് 255 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കിവീസിനെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയത്. അശ്വിന്‍ ഒരു വിക്കറ്റെടുത്തപ്പോള്‍ അവസാന ബാറ്ററായ വില്യം ഒറൂക്കെ റണ്ണൗട്ടായി.
48 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സ് പുറത്താകാതെ നിന്നു.മൂന്നാം ദിനം തുടക്കത്തിലെ അശ്വിന്‍റെ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പാഴാക്കിയിരുന്നു. പിന്നീട് ടോം ബ്ലണ്ടലും ഫിലിപ്സും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യക്ക ഭീഷണിയാകുന്നതിനിടെയാണ് ബ്ലണ്ടലിനെ(41) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കിയത്. ജഡേജക്കെതിരെ സിക്സറിന് ശ്രമിച്ച മിച്ചല്‍ സാന്‍റ്നറെ(4) ലോംഗ് ഓണില്‍ ജസ്പ്രീത് ബുമ്ര കൈയിലൊതുക്കിയപ്പോള്‍ ടിം സൗത്തിയെ(0) അശ്വിന്‍ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തിച്ചു.
അജാസ് പട്ടേലും ജഡേജക്കെതിരെ സിക്സറടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറിയില്‍ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ കൈകളിലൊതുങ്ങി. അവസാന ബാറ്ററായ വില്യം ഒറൂക്കെ ജഡേജയുടെ ബ്രില്യന്‍സില്‍ റണ്ണൗട്ടായതോടെ കീവിസ് ഇന്നിംഗ്സ് അവസാനിച്ചു.
86 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടോം ലാഥമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. വില്‍ യങ്(23), ടോം ബ്ലണ്ടല്‍(41), ഗ്ലെന്‍ ഫിലിപ്സ്(48*) എന്നിവരും ന്യൂസിലന്‍ഡ് ഇന്നിംഗ്സില്‍ കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ നാലും രവീന്ദ്ര ജഡേജ മൂന്നും അശ്വിന്‍ രണ്ടും വിക്കറ്റെടുത്തു.