ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് കപ്പലുകളുടെ സാന്നിധ്യത്തെക്കുറിച്ചും ശ്രീലങ്കയിൽ
അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും ഇന്ത്യ മുൻപും ആശങ്കകൾഉയർത്തിയിട്ടുണ്ട്. .. കഴിഞ്ഞവർഷം ചൈനീസ് കപ്പലിന് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്ത് രണ്ടുദിവസം മറൈൻ റിസർച്ച് നടത്താൻശ്രീലങ്കൻ സർക്കാർ അനുമതി നൽകിയിരുന്നു


ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെയാണു ചൈനീസ് ഗവേഷണ കപ്പൽ ഇന്ത്യൻമഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്കു പോകുന്നത്യാങ് യാങ് ഹോങ് 03 ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ‘ഓഷ്യൻ സർവേ ഓപറേഷൻ’ നടത്തുമെന്നാണ് റിപ്പോർട്ടുകൾ


കപ്പൽ ശേഖരിക്കുന്ന വിവരങ്ങൾ, അന്തർവാഹിനികളുടെ വിന്യാസം ഉൾപ്പെടെയുള്ളവ സിവിലിയൻ, സൈനിക ആവശ്യങ്ങൾക്കായ.ചൈനയ്ക്ക് ഉപയോഗിക്കാമെന്നും ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *