ജനുവരി 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെപതിനഞ്ചാം കേരള നിയമസഭയുടെ പത്താംസമ്മേളനംആരംഭിക്കും ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 32 ദിവസം ചേരുന്ന സമ്മേളനത്തിലെ ചർച്ചകളെ ചൂടുപിടിപ്പിക്കാൻ നിരവധി രാഷ്ട്രീയ വിഷയങ്ങളുണ്ട്.
എക്സാലോജിക്, യൂത്ത് കോൺഗ്രസ് സമരത്തിലെ പൊലീസ് അതിക്രമം, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. ജനുവരി 29, 30, 31 തീയതികളിൽ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്നപ്രമേയത്തിന്മേലുളളചർച്ച നടക്കും ഫെബ്രുവരി 5 ന് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും
2023-24 സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്നതും 2024-25 സാമ്പത്തികവര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ ധനവിനിയോഗബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. സർക്കാർ കാര്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുംനടപടികള് പൂര്‍ത്തീകരിച്ച് മാര്‍ച്ച് 27ന് സഭാസമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്