ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. ചാറ്റോഗ്രാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 273 റണ്‍സിനുമായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വി. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ദക്ഷണാഫ്രിക്ക തൂത്തുവാരുകയായിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 575/6 ഡി. ബംഗ്ലാദേശ് 159 & 143. ദക്ഷിണാഫ്രിക്ക 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏഷ്യയില്‍ പരമ്പര നേടുന്നത്.
ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം അവരുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോല്‍വിയാണിത്. 22 വര്‍ഷത്തിനിടെയിലെ വലിയ തോല്‍വിയുംദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ബംഗ്ലാദേശിന്റെ ഇന്നിംഗ്‌സ് 159ന് അവസാനിച്ചിരുന്നു.
പിന്നീട് ഫോളോഓണ്‍ ചെയ്യേണ്ടിവന്നു ബംഗ്ലാദേശിന്. രണ്ടാം ഇന്നിംഗ്‌സില്‍ ടീം കേവലം 143 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ കേശവ് മഹാരാജും നാല് പേരെ പുറത്താക്കിയ സെനുരാന്‍ മുത്തുസാമി എന്നിവരാണ് ബംഗ്ലാദേശിനെ ഒതുക്കിയത്. 38 റണ്‍സ് നേടിയ ഹസന്‍ മഹ്മൂദാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.
ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (36), മഹിദുള്‍ ഇസ്ലാം (29), മഹ്മുദുല്‍ ഹസന്‍ ജോയ് എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഷദ്മാന്‍ ഇസ്ലാം (6), സാകിര്‍ ഹസന്‍ (7), മൊമിനുല്‍ ഹഖ് (0), മുഷ്ഫിഖുര്‍ റഹീം (2), മെഹിദി ഹസന്‍ മിറാസ് (6) എന്നിവരാണ് പുറത്തായ മറ്റുപ്രമുഖര്‍.ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മൊമിനുള്‍ ഹഖ് (82) മാത്രമാ് തിളങ്ങിയത്.
തൈജുല്‍ ഇസ്ലാം (30), മഹ്മുദുല്‍ ഹസന്‍ ജോയ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കക്ക് ടോണി ഡി സോര്‍സി (177), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (106), വിയാന്‍ മള്‍ഡര്‍ (105) എന്നിവരുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
മുത്തുസ്വാമി (68), ബെഡിംഗ്ഹാം (59) മികച്ച പ്രകടനം പുറത്തെടുത്തു. ടോണിയ ഡി സോര്‍സിയാണ് മത്സരത്തിലെ താരം. റബാദ പരമ്പരയിലെ താരമായി.