2026 ടി-20 ലോകകപ്പിന് ദിവസങ്ങൾ മാത്രം. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നീളുന്ന പോരാട്ടത്തിൽ 20 ടീമുകളാണ് കിരീടത്തിനായി പൊരുതുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.കിവീസിനെതിരായ പരമ്പര ജയം നൽകുന്ന വൻ ആത്മവിശ്വാസവുമായാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്.

സൂര്യകുമാറിന് കീഴിലുള്ള ഈ വിജയം കിരീടം നിലനിർത്താനുള്ള ടീം ഇന്ത്യയുടെ മോഹങ്ങൾക്ക് കരുത്തുപകരുന്നു.സൂര്യകുമാർ യാദവിനു കീഴിൽ തോൽവിയറിയാതെ ഇന്ത്യൻ സംഘം മുന്നേറുന്നു. നയിച്ച 9 പരമ്പരകളിൽ എട്ടിലും ഇന്ത്യ വിജയിച്ചപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മാത്രമാണ് സമനില വഴങ്ങിയത്.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങി പ്രമുഖ ടീമുകളെല്ലാം സൂര്യയുടെ തന്ത്രങ്ങൾക്ക് മുന്നിൽ അടിയറവ് പറഞ്ഞു.
2025 ഏഷ്യാ കപ്പിൽ ഒരു മത്സരം പോലും തോൽക്കാതെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവ് മികച്ച ഫോമിലാണ്. ഈ മികവ് ലോകകപ്പിലും തുടരുമെന്നും, ടി-20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രം ഇന്ത്യ കുറിക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *