വൈറ്റ്‌ ഹൗസ്‌ ചീഫ്‌ ഓഫ്‌ സ്റ്റാഫായി സൂസി വൈൽസിനെ യുഎസ്‌ നിയുക്ത പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചവരിൽ ഒരാളായ സൂസി, ഈ സ്ഥാനത്ത്‌ എത്തുന്ന ആദ്യ വനിത കൂടിയാണ്അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് തന്നെ സഹായിച്ചെന്ന് ട്രംപ് പറഞ്ഞു.

സൂസി കർക്കശക്കാരിയും മിടുക്കിയുമാണ്. ആഗോളതലത്തിൽ തന്നെ ആദരിപ്പെടുന്ന വ്യക്തിയാണ്. അമേരിക്കയെ കൂടുതൽ മഹത്തരമാക്കാൻ സൂസി അശ്രാന്ത പരിശ്രമം തുടരുമെന്ന് ട്രംപ് പറഞ്ഞു.ട്രംപിന്‍റെ ക്യാമ്പയിൻ സംഘാടകയായുള്ള സൂസി വൈല്‍സിന്‍റെ പ്രവർത്തനങ്ങൾ പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയായി.

തന്റെ ഭരണകൂടത്തില്‍ ആർക്കൊക്കെയാണ് സ്ഥാനമെന്നകാര്യത്തില്‍ ട്രംപ് വരും ദിവസങ്ങളില്‍ തന്നെ വ്യക്തത വരുത്തുമെന്ന സൂചനകൂടിയാണ് ഈ നിയമനം നല്‍കുന്നത്.

2016ലും 2020ലും ട്രംപിന്‍റെ ഫ്ലോറിഡയിലെ പ്രചാരണത്തിന് നേതൃത്വം നൽകിയത് സൂസി വൈൽസായിരുന്നു. 2010 ൽ ഫ്ലോറിഡ ഗവർണർ തെരഞ്ഞെടുപ്പിൽ റിക്ക് സ്കോട്ടിന്‍റെ ക്യാമ്പയിന് നേതൃത്വം നൽകിയത് സൂസിയായിരുന്നു. മുൻ യൂട്ടാ ഗവർണർ ജോൺ ഹണ്ട്‌സ്‌മാന്‍റെ പ്രചാരണ മാനേജരായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *