തിരുവനന്തപുരം: ശക്തമായ മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക് അഞ്ച് കിടിലന്‍ ഫോണുകള്‍ കൂടി വരുന്നു. അതിശക്തമായ പോരാട്ടം ഇന്ത്യന്‍ വിപണിയില്‍ തുടരുമെന്ന് ഉറപ്പിക്കുന്നതാണ് ഈ ഫോണുകളുടേതായി പുറത്തുവന്നിരിക്കുന്ന ഫീച്ചറുകള്‍.
ഈ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളെ പരിചയപ്പെട്ടാം.ഇന്ത്യയില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പില്‍ വരുന്ന ആദ്യ സ്മാര്‍ട്ട്ഫോണാണിത്. ഇതിന്റെ പ്രീ-ഓര്‍ഡര്‍ തുടങ്ങിക്കഴിഞ്ഞു.
നവംബര്‍ 26ന് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ചൈനയില്‍ ഇറങ്ങിയ ഫോണില്‍ നിന്ന് ഇന്ത്യന്‍ മോഡലില്‍ മാറ്റമുണ്ടാകും.
6.78 ഇഞ്ച് സാംസങ് ഒഎല്‍ഇഡി പ്ലസ് ഡിസ്പ്ലെ, ക്വാഡ്-കര്‍വ് ഡിസൈന്‍, അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 50 എംപി സോണി ഐഎംഎക്സ്906 പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 50 എംപി സോണി ഐഎംഎക്സ്882 പെരിസ്കോപ് ടെലിഫോട്ടോ, 16 എംപി മുന്‍ക്യാമറ, 6,500 എംഎഎച്ച് ബാറ്ററി, 120 വാട്സ് ചാര്‍ജിംഗ്, ഫോട്ടോഗ്രാഫിക്കായി എഐ ടൂളുകള്‍ എന്നിവ പ്രതീക്ഷിക്കുന്നു.