ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്. രാജേഷ് കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കലക്‌ഷൻ ഏജന്റായിരുന്ന അമ്പിളിയെ ഭർത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം.
ആലപ്പുഴ പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന്
ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 2024 മേയ് 18-നാണ് തിരുനെല്ലൂർ സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്ന അമ്പിളിയെ കുടുംബവഴക്കിനെത്തുടർന്ന് രാജേഷ് ക്രൂരമായി കൊലപ്പെടുത്തിയത്.
ചേർത്തല പള്ളിപ്പുറം പള്ളിച്ചന്തയ്ക്ക് സമീപം ജോലിത്തിരക്കിനിടെയാണ് അമ്പിളി കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ ഭർത്താവ് രാജേഷ്, തർക്കത്തിനൊടുവിൽ അമ്പിളിയുടെ കഴുത്തിലും മുതുകിലും മൂന്ന് തവണ കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിൽ രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചു.ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. പിഴത്തുക കൊല്ലപ്പെട്ട അമ്പിളിയുടെ മക്കൾക്ക് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
