തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്ബത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്ബുള്ള ബജറ്റ് ആയതുകൊണ്ട് ജനകീയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം

ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ചോദ്യം കടുത്ത ധനപ്രതിസന്ധി നിലനില്‍ക്കുന്നതുകൊണ്ട് അധിക വിഭവസമാഹരണത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടായേക്കും രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ നാലാമത്തെ ബജറ്റാണ് കെ.എൻ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്.

കടുത്ത ധനപ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന ആകാംക്ഷ ഏവർക്കുമുണ്ട്ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബുള്ള ബജറ്റായതുകൊണ്ട് ജനപ്രിയമാകാനാണ് സാധ്യത ക്ഷേമപെൻഷൻ വർധനവ് ഉണ്ടാകുമോ എന്നതാണ് ബജറ്റിലെ ഹൈലൈറ്റ്

100 രൂപയെങ്കിലും വർധിപ്പിക്കണമെന്നാവശ്യം പാർട്ടിക്കുള്ളില്‍ ശക്തമാണ്. എന്നാല്‍ നിലവില്‍ തന്നെ ആറു മാസത്തെ പെൻഷൻ കുടിശ്ശികയുണ്ട്. അത് കൊടുക്കാൻ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തില്‍ വർധനവിനോട് ധനവകുപ്പിന് യോജിപ്പില്ല. മുഖ്യമന്ത്രിയായിരിക്കും ഇക്കാര്യത്തില്‍ അന്തിമ

തീരുമാനമെടുക്കുകകുടിശ്ശികയുള്ളതില്‍ രണ്ട് മാസത്തെയെങ്കിലും പെൻഷൻ ഉടൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ടായേക്കും സർക്കാർ ജീവനക്കാരുടെ ഒന്നോ രണ്ടോ ഡി.എ കുടിശ്ശിക ബജറ്റില്‍ അനുവദിക്കാൻ സാധ്യതയുണ്ട്. റബറിന്റെ താങ്ങുവില പത്ത് രൂപയോ ഇരുപത് രൂപയോ വർധിപ്പിച്ചേക്കും.

നവകേരള സദസില്‍ നിരവധി നിർദേശങ്ങള്‍ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഇതില്‍ പ്രായോഗികമായവ നടപ്പാക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. നെല്ലിന്റെയും തേങ്ങയുടേയും താങ്ങുവില വർധിപ്പിക്കുന്നതടക്കമുള്ള കർഷക അനുകൂല പ്രഖ്യാപനങ്ങളുണ്ടായേക്കും. കെട്ടിട നിർമാണ മേഖലയിലുണ്ടായ മാന്ദ്യം മറികടക്കാനാവശ്യമായ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *