ഞങ്ങൾ വധശിക്ഷയിൽ വിശ്വസിക്കുന്നില്ലെന്നും , കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് നൽകണമെന്നും 15 വർഷം മുമ്പ് വെടിയേറ്റ് മരിച്ച മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി വിശ്വനാഥൻ പറഞ്ഞു. “ഞങ്ങൾ അനുഭവിച്ച വേദന അവർ അനുഭവിക്കണം. തന്റെ മകളുടെ ഘാതകർ ശിക്ഷിക്കപ്പെടാതെ പോയിരുന്നെങ്കിൽ ഇതേ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ള കുറ്റവാളികൾക്ക് അതൊരു പ്രോത്സാഹനം ആയി മാറിയേനെ”-സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർ കുറ്റക്കാരാണെന്ന് ഡൽഹി കോടതി ബുധനാഴ്ച വിധിച്ചതിന് പിന്നാലെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാധവി വിശ്വനാഥൻ. മകൾ ഇനി തിരിച്ചുവരില്ലെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സൗമ്യ വിശ്വനാഥന്റെ അച്ഛൻ എം കെ വിശ്വനാഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *