വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സർക്കാർ സ്വകാര്യ നിക്ഷേപം പരമാവധി വിനിയോഗിച്ചു വിഴിഞ്ഞം മേഖലയെ വിപുലമായ ഒരു പ്രത്യേക ഹബ്ബാക്കി മാറ്റുമെന്ന് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് ഉറപ്പു നല്‍കുന്നു ചൈനീസ് മാതൃകയിലുള്ള സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ ബജറ്റില്‍ പറഞ്ഞു

1970-കളില്‍ ചൈനയില്‍ രൂപം കൊടുത്ത ഡവലപ്‌മെന്റ് സോണ്‍ എന്ന ആശയം കേരളത്തിന് സ്വീകരിക്കാവുന്നതാണ് വിഴിഞ്ഞത്തിന്റെ വികസനത്തെ പ്രയോജനപ്പെടുത്താന്‍ ഇതേ മാതൃകയിലുള്ള പ്രത്യേക ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു

പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യവ്യക്തികളെയും സ്ഥാപനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടും സ്വകാര്യനിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുമാകും സ്‌പെഷ്യല്‍ ഡവലപ്‌മെന്റ് സോണുകള്‍ സൃഷ്ടിക്കുക

തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25 ല്‍ത്തന്നെ സംഘടിപ്പിക്കും

മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി നടത്തുമെന്നും മന്ത്രി പറഞ്ഞു ടൗണ്‍ഷിപ്പുകള്‍ , റസിഡന്‍ഷ്യല്‍ ഏരിയകള്‍, വ്യവസായകേന്ദ്രങ്ങള്‍, സംഭരണശാലകള്‍ വിനോദകേന്ദ്രങ്ങള്‍ തുടങ്ങി വിപുലവും സമഗ്രവുമായ ഒരു ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

പതിനായിരം ഏക്കര്‍ ഭൂമി 50 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വിവിധ മാര്‍ഗങ്ങളില്‍ ലഭ്യമാക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത് എന്ന് ബജറ്റില്‍ പറയുന്നു വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും

കേരളത്തിന്റെ കയറ്റുമതി സാദ്ധ്യതകള്‍ വിപുലപ്പെടുത്തും കാർഷിക മേഖലയില്‍ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന 2365 കോടി രൂപയുടെ KERA പദ്ധതി പ്രകാരം കാർഷിക സപ്ലൈ ചെയ്നുകള്‍ക്ക് രൂപം കൊടുക്കും

Leave a Reply

Your email address will not be published. Required fields are marked *