സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍.ഡോ. വന്ദനാദാസ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന്
ബോധപൂര്‍വമായി ഗുരുതരമായ വീഴ്ചയോ കുറ്റകൃത്യമോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് കേസ് 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റാ പത്രം സമർപ്പിച്ചിട്ടുണ്ട്
സി.ബി.ഐ.ക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയത് ഈ കേസില്‍ സന്ദീപ് മാത്രമാണ് പ്രതി മറ്റാര്‍ക്കും പങ്കില്ല പ്രതി സന്ദീപിനെ ആശുപത്രിയില്‍ എത്തിച്ച പോലീസുകാരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായ വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടിട്ടില്ല അതിനാല്‍ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി
കേസില്‍ അന്വേഷണം തൃപ്തികരമാണെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചു 2023 മേയ് 10-നായിരുന്നു വന്ദനാദാസ് കൊല്ലപ്പെട്ടത് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായിരുന്ന ഡോ വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കൊല്ലപ്പെടുന്ന കേരളത്തിലെ ആദ്യ സംഭവവുമാണിത്