രാഷ്ട്രപതി പദമൊഴിഞ്ഞാൽ ഗ്രാമത്തിലേക്ക് മടങ്ങി കൃഷിയിലേർപ്പെടും എന്ന് ദ്രൗപദി മുർമു. കർഷകന്റെ മകളായ താൻ കൃഷിയെ ഏറെ ഇഷ്ടപ്പെടുന്നു. ബീഹാർ സർക്കാരിൻറെ നാലാം കൃഷി ഭൂപടം പ്രകാശനം ചെയ്യുകയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു.
ബീഹാറിലെ കാർഷിക വികസനം സംബന്ധിച്ച് സംസ്ഥാന കൃഷി മന്ത്രിയുമായും കർഷക പ്രതിനിധികളുമായും രാഷ്ട്രപതി ചർച്ച നടത്തി. ബീഹാറിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിലെത്തിയതാണു രാഷ്ട്രപതി.

   ബീഹാറിലെ പാഠങ്ങളിലെല്ലാം 2025 ആകുമ്പോഴേക്കും ജലലഭ്യത ഉറപ്പാക്കും എന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു ബീഹാറിലെ കാർഷിക മേഖലയിൽ വൻ മാറ്റത്തിന് കൃഷിഭൂപടം വഴിയൊരുക്കുമെന്നും നിതീഷ് പ്രതീക്ഷ പ്രകടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *