വിവാഹങ്ങളില്‍ വരനേയും വധുവിനേയും സുഹൃത്തുക്കള്‍ നോട്ടുമാലകള്‍ അണിയിക്കുന്നത് ഇന്ത്യന്‍ വിവാഹങ്ങളില്‍ ഒരു പതിവ് കാഴ്ചയാണ്. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാനിലും ഈ രീതിയ്ക്ക് സ്വീകാര്യതയേറിവരികയാണ്. വിവാഹദിനത്തില്‍ പാകിസ്ഥാനിലെ ഒരു വരന്‍ അണിഞ്ഞ നോട്ടുമാലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
35 അടി നീളമുള്ള നോട്ടുമാലയാണ് വരന് വിവാഹസമ്മാനമായി ലഭിച്ചത്. ഒരുലക്ഷം പാകിസ്ഥാനി രൂപയുടെ (30,000 ഇന്ത്യന്‍ രൂപ) നോട്ടുമാലയാണ് വരന് ലഭിച്ചത്. 2000 നോട്ടുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ മാല വരന്റെ സഹോദരനാണ് സമ്മാനിച്ചത്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കോട്‌ല ജാമില്‍ നിന്നുള്ളയാളാണ് സഹോദരന് വിവാഹസമ്മാനമായി നോട്ടുമാല നല്‍കിയത്. ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് നോട്ടുമാല വിവാഹവേദിയിലെത്തിച്ച് വരനെ അണിയിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.