അന്താരാഷ്ട്ര വിപണിയിൽ 25000 കോടിയെങ്കിലും വിലവരുന്ന ലഹരിയുടെ ഉപയോഗം തീരപ്രദേശങ്ങളെ വളരെയധികം വേട്ടയാടുന്നുണ്ട്

കഴിഞ്ഞ എട്ടോ, പത്തോ പത്തോ വർഷങ്ങക്കിപ്പുറമാണ് ലഹരിയുടെ ഒഴുക്ക് ക്രമാതീതമായി തീരപ്രദേശങ്ങളിലേക്ക് വർദിച്ചു വരുന്ന സ്ഥിതി സംജാതമായത്.

മയക്കുമരുന്നിന്റെ വരവും വ്യാപാരവും ഭയപ്പെടുത്തുന്ന രീതിയിൽ ആയി കഴിഞ്ഞിരിക്കുന്നു ഇന്ന്.

സാമൂഹ്യവും രാഷ്ട്രീയവുമായ പിന്തുണ ലഭിക്കുന്ന സുരക്ഷിതമായ ഒരിടം എന്ന തോന്നൽ ആവണം തീരാ പ്രദേശങ്ങളിലോക്കുള്ള മയക്കുമരുന്നിന്റെ വരവിന്റെ പിന്നിലെ മുഖ്യ കാരണം.

വിദ്യാർത്ഥി സംഘടനകളുടെ പ്രതിനിധികൾ പോലും ലഹരിമാഫിയയുടെ വലകളിൽഅകപ്പെട്ട്
കണ്ണികൾ ആകുന്നു എന്ന വാർത്തകൾ വരുമ്പോൾ എത്ര ഭീതിജനകമാണ് . പ്രവർത്തന ഫണ്ടിനോ കേവലമായ ലാഭത്തിനോ മാഫിയകളിൽ നിന്ന് അറിയാതെയെങ്കിലും പണം സ്വീകരിക്കേണ്ടി വരികയോ മറ്റോ ചെയ്താൽ അത് ഒരു ബന്ധത്തിന്റെ തുടക്കമാകും.

ക്രമേണ അതിന്റെ തലം മാറും പ്രവർത്തിക്കാൻ പണം വേണം ,നേതാക്കളുടെ സുഖലോലു പതയ്ക്ക് പണം വേണം അതിന് കൈ നനയാതെ കിട്ടുമെങ്കിൽ എന്ന് ധരിച്ച ചിലരെങ്കിലും മാഫിയകളുടെ പിടിയിൽ പെട്ടു പോയിക്കാണാനാണ് സാധ്യത

മയക്കുമരുന്ന് ലോബികൾക്കും അവരെ നിയന്ത്രിക്കുന്നവർക്കും മികച്ച ഒരു ധനാമാർഗം എന്ന നിലയിലും ഏതെങ്കിലും ഒരു സമൂഹത്തിന്മേലുള്ള അധിനിവേശത്തിനുമായി ലഹരിയെ അന്താരാഷ്ട്രതലത്തിൽ ഉപയോഗിക്കുന്നുണ്ട് എന്നു കാണാം

ഒരു പ്രദേശത്തെ കീഴടക്കൽ അല്ല. ലക്ഷ്യമിടുന്ന സ്ഥലത്തെ തലമുറകളെ അല്ലെങ്കിൽ അവരുടെ മസ്തിഷ്കത്തിന്മേൽ അധിനിവേശം സ്ഥാപിച്ചെടുക്കുക എന്നതാണ്. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികൾ ഒന്നിനും കൊള്ളാത്ത ഒരു വിഭാഗമായി മാറും.

ഇങ്ങനെ ഒന്നോ രണ്ടോ തലമുറകളെ മാറ്റിക്കഴിഞ്ഞാൽ ഇത്തരം അന്താരാഷ്ട്ര ലോബികൾ ലക്ഷ്യമിടുന്ന അജണ്ട നടപ്പിൽ ആക്കാൻ സധിക്കും

Leave a Reply

Your email address will not be published. Required fields are marked *