വയനാട്: വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മരുതോങ്കരയില്‍ നിന്നുള്ള വവ്വാല് സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്.ഇക്കാര്യം ഐ.സി.എം.ആര് മെയില്‍ വഴി അറിയിച്ചിട്ടുണ്ടെന്നും വീണ ജോര്‍ജ് വയനാട്ടില്‍ പറഞ്ഞു. ഇത് നിപയെ പ്രതിരോധിക്കുന്നതില്‍ വലിയൊരു മുതല്‍കൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വിലയിരുത്തുന്നത്.
നിപയുടെ രണ്ടാം ഘട്ടം വലിയ രീതിയില്‍ ആളുകളെ ആശങ്കയിലാക്കിരുന്നു. ആദ്യഘട്ടത്തിലെ പോലെ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ എന്നെല്ലാം പലരും ചിന്തിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഇത് ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു.