മലയാളികളുടെ മനസിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ശോഭനയ്ക്കുണ്ട്. നായികമാരുടെ സുവർണകാലഘട്ടമായിരുന്ന തൊണ്ണൂറുകളിൽ ശ്രദ്ധേയമായ നിരവധി മികച്ച കഥാപാത്രങ്ങൾ ശോഭനയ്ക്ക് ലഭിച്ചു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെയാണ് ശോഭനയെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത്. ഐക്കോണിക്ക് കഥാപാത്രമായി ശോഭന അവതരിപ്പിച്ച ഗംഗയും നാഗവല്ലിയും മാറി. തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് ശോഭനസിനിമാ രംഗത്ത് സജീവമല്ലാതാകുന്നത്.
നൃത്തത്തിലേക്ക് ആ കാലഘട്ടത്തിൽ ശോഭന ശ്രദ്ധ നൽകി. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് ശോഭന. കരിയറിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് ശോഭനയിപ്പോൾ. തനിക്ക് നഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് നടി സംസാരിച്ചു.ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് ശോഭന. കരിയറിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് ശോഭനയിപ്പോൾ.
തനിക്ക് നഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് നടി സംസാരിച്ചു.”കരകാട്ടക്കാരൻ തനിക്ക് വന്ന സിനിമയായിരുന്നു. പക്ഷെ താൻ ആ സിനിമ ചെയ്തില്ലെന്ന് ശോഭന നിരാശയോടെ പറഞ്ഞു. ദൃശ്യവും എനിക്ക് വന്ന സിനിമയാണ്. സ്ക്രിപ്റ്റ് വരെ അയച്ചിരുന്നു. പക്ഷെ ഞാൻ ചെയ്തില്ല.
കാരണം ആ സമയത്ത് ഞാൻ വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നെന്നും ശോഭന വ്യക്തമാക്കി. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് മാത്രമാണ് കണ്ടത്. ആ കാലത്തിന് പറ്റുന്ന രീതിയിൽ വളരെ ഭംഗിയായി റീമേക്ക് എടുത്തു. പ്രിയദർശന് തെറ്റ് പറ്റില്ലല്ലോയെന്നും ശോഭന പറഞ്ഞു.”
എന്റെ ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം 500 രൂപയാണ്. പക്ഷെ ആ പണം ആരോ മോഷ്ടിച്ചു. എന്റെ അമ്മയും അച്ഛനും അന്ന് കരഞ്ഞിട്ടുണ്ട്. അവർ പണം എടുത്ത് വെച്ചപ്പോഴേക്കും ആരോ മോഷ്ടിക്കുകയായിരുന്നെന്നും ശോഭന ഓർത്തു.
മോഹൻലാൽ മമ്മൂട്ടി എന്നിവരെക്കുറിച്ചും നടി സംസാരിച്ചു. രണ്ട് പേരോടൊപ്പവും ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.”മമ്മൂക്ക എപ്പോഴും കുറച്ച് അകന്ന് നിൽക്കുന്ന വ്യക്തിയാണ്. പക്ഷെ അദ്ദേഹം വളരെ സിംപിളാണെന്ന് പെട്ടെന്ന് എനിക്ക് സെൻസ് ചെയ്യാനായി. വർക്കിൽ ശ്രദ്ധ കൊടുക്കുന്നയാളും പ്രാക്ടിക്കലും ക്രിയേറ്റീവുമാണ് അദ്ദേഹം.
അതിനാൽ മനസിൽ മറ്റൊന്നും കാണില്ല. വളരെ ഓപ്പണും തുറന്ന് സംസാരിക്കുന്നയാളുമാണ്. കാണാമറയത്ത് ചെയ്യുമ്പോൾ അദ്ദേഹത്തിന് 33-34 വയസാണ്. ആ സമയത്ത് വളരെ സത്യസന്ധമായി സംസാരിക്കുമ്പോൾ എന്താണിങ്ങനെ പറഞ്ഞതെന്ന് തോന്നും.”എന്നോടല്ല. കാരണം ഞാനും കുറച്ച് അങ്ങനെയാണ്.
ഞങ്ങളെല്ലാം കുടുംബത്തെ പോലെയാണ്. മോഹൻലാൽ വളരെ കംഫർട്ടബിളാണ്. ഒരേ പാതയിൽ പോയവരാണ് തങ്ങളെന്നും ശോഭന പറഞ്ഞു. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ദൃശ്യത്തിൽ ശോഭനയ്ക്ക് പകരം മീനയാണ് നായികയായെത്തിയത്. ഈ സമയത്താണ് ശോഭന വിനീത് ശ്രീനിവാസന്റെ തിര എന്ന സിനിമയിൽ അഭിനയിക്കുന്നത്.”
ഏറെക്കാലത്തിന് ശേഷം മോഹൻലാലിനൊപ്പം ശോഭന അഭിനയിക്കുന്ന തുടരും എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തരുൺ മൂർത്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കൽക്കി 2898 എഡി എന്ന തെലുങ്ക് ചിത്രത്തിലാണ് ശോഭനയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. നൃത്ത രംഗത്തും നടി സജീവമാണ്.