പത്തനംതിട്ട തിരുവല്ലയില്‍ പിക്കപ്പ് വാനില്‍ കടത്തിയ 45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. പിക്കപ്പ് വാനില്‍ കടത്തിയ പുകയില ഉത്പന്നങ്ങളാണ്പിടികൂടിയത്

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂര്‍ വലിയതുടിയില്‍ വീട്ടില്‍ അമീന്‍(38), പുലാവട്ടത്ത് വീട്ടില്‍ ഉനൈസ്(24) എന്നിവരെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരുവില്‍നിന്ന് ഉള്ളി കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ ഹാന്‍സ് പാക്കറ്റുകളും കടത്തിയിരുന്നത്. പിടികൂടിയ 45 ചാക്ക് പുകയില ഉത്പന്നങ്ങള്‍ക്ക് 20 ലക്ഷം രൂപ വിലവരുമെന്നുംപൊലീസ് പറഞ്ഞു

ജില്ലാ പൊലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നെർക്കോട്ടിക് സൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാറിന്റെ

നിർദേശപ്രകാരം ഡാൻസാഫ് സംഘവും തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സവാള ചാക്കുകൾക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാൻസ് പിക്കപ്പ് വാനിൽ നിന്നും പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *