ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍, ആരോഗ്യ മേഖലയിലെ വളര്‍ച്ചയ്ക്ക് ഉതകുന്ന പരിഷ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചനകള്‍. നിര്‍ണായക വെല്ലുവിളികളെ നേരിടാന്‍ സര്‍ക്കാര്‍ ധനസഹായം വര്‍ദ്ധിപ്പിക്കുക, ആരോഗ്യ സംരക്ഷണ ചെലവ് വര്‍ദ്ധിപ്പിക്കുക, പൊതുജനാരോഗ്യ സംരംഭങ്ങളുടെ വിപുലീകരണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
ആഗോള ശരാശരിയുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ആരോഗ്യ സംരക്ഷണ ചെലവ് ജിഡിപിയുടെ 2.5-3 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. നിലവില്‍ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ചെലവ് ജിഡിപിയുടെ 1.5-2.1 ശതമാനത്തിനിടയില്‍ ആണ്. ഇത് അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നിലവില്‍ സര്‍ക്കാര്‍ ഫണ്ടിന്‍റെ 14 ശതമാനം മാത്രം ലഭിക്കുന്ന പ്രതിരോധ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.ആരോഗ്യ ഇന്‍ഷുറന്‍സിന്മേലുള്ള നികുതി കുറയ്ക്കണമെന്നുള്ളത് നേരത്തെയുള്ള ആവശ്യമാണ്.
ഉയര്‍ന്ന ആരോഗ്യ സംരക്ഷണ ചെലവുകള്‍ കാരണം സ്ത്രീകള്‍ക്ക് പ്രീമിയം പലപ്പോഴും കൂടുതലാണ്. ആരോഗ്യ സംരക്ഷണ മേഖലയില്‍ നികുതി ഏകീകരണത്തിന്‍റെ ആവശ്യകതയും ഗവേഷണം, നവീകരണം, കയറ്റുമതി പ്രോത്സാഹനങ്ങള്‍ എന്നിവയ്ക്കുള്ള നടപടികളും ഉണ്ടാകേണ്ടതുണ്ട്.
നിലവിലുള്ള ക്ഷേമ പദ്ധതികളുടെ പരിധിക്ക് പുറത്തുള്ള നഗരങ്ങളിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ ലക്ഷ്യം വച്ചുള്ള ആരോഗ്യ സംരക്ഷണ നയങ്ങളും നടപ്പിലാക്കേണ്ടതുണ്ട്.അടിസ്ഥാന ആരോഗ്യ കവറേജ് പ്ലാനുകള്‍പ്രോത്സാഹിപ്പിക്കുന്നതും ആയുഷ്മാന്‍ ഭാരത് പരിപാടി ഈ കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനായി വികസിപ്പിക്കുന്നതും അവശ്യ ആരോഗ്യ സംരക്ഷണത്തിലേക്ക് മികച്ച പ്രവേശനം ഉറപ്പാക്കുകയും വേണം.
വരാനിരിക്കുന്ന ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഗുണകരവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമായ ഒരു ആരോഗ്യ സംരക്ഷണ സംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.