ആറുദിവസത്തെ ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലേക്കുമടങ്ങുന്ന നടന്‍ സെയ്ഫ് അലിഖാന്‍റെ വിഡിയോ വൈറലാണ്. ആറിടങ്ങളിലാണ സെയ്ഫിന് മോഷ്ടാവില്‍ നിന്ന് കുത്തേറ്റത്. ഇതില്‍ നട്ടെല്ലിനോട് ചേര്‍ന്നുള്ള മുറിവ് ഗുരുതരമായിരുന്നെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ആശുപത്രിയില്‍ നിന്നും തിരിച്ചുവരുന്ന സെയ്ഫിന്റെ വിഡിയോ കണ്ട് സോഷ്യല്‍മീഡിയക്ക് സംശയം തീരുന്നില്ല.

ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തിയ ഒരാള്‍ക്ക് ഇങ്ങനെ നടന്നുപോകാന്‍ സാധിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.നടന്‍റെ നട്ടെല്ലിനു സമീപത്ത് തറച്ച കത്തിയുടെ ഭാഗങ്ങള്‍ പുറത്തെടുക്കാന്‍ ശസ്ത്രക്രിയയും തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ചോരയില്‍ കുളിച്ചാണ് സെയ്ഫ് ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ രീതിയില്‍ പരുക്കേറ്റ ഒരാള്‍ക്ക് ഇത്ര ആരോഗ്യവാനായി നടന്നുപോകാനാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ച വിഡിയോയില്‍ താരം വേഗത്തില്‍ നടന്നുനീങ്ങുന്നതും ആളുകള്‍ക്ക് അഭിവാദ്യം നല്‍കുന്നതും കാണാം.കയ്യില്‍ ഒരു ബാന്‍ഡേജും കഴുത്തില്‍ മുറിവേറ്റതിന്റെ അടയാളവും കാണാം. ഒരാഴ്ചകൊണ്ട് ആരോഗ്യം വീണ്ടെടുത്തതില്‍ മറ്റു പല കഥകളുമുണ്ടെന്നാണ് വിമര്‍ശകരുടെ കണ്ടെത്തല്‍.

പിആര്‍ സ്റ്റണ്ട് ആയിരുന്നോ എന്നുപോലും ചോദ്യമുന്നയിക്കുന്നുണ്ട് പലരും. പൊലീസും ഡോക്ടര്‍മാരും സിനിമാക്കാരും ചേര്‍ന്ന തിരക്കഥ എന്നും പറയുന്നു ചിലര്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബാന്ദ്രയിലെ വീട്ടില്‍വച്ച് മോഷ്ടാവിന്‍റെ ആക്രമണത്തില്‍ സെയ്ഫിനു പരുക്കേറ്റത്. ഓട്ടോറിക്ഷയിലാണ് നടനെ ലീലാവതി ആശുപത്രിയിലെത്തിച്ചത്

Leave a Reply

Your email address will not be published. Required fields are marked *