കോഴിക്കോട്: കോഴിക്കോട് ഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൊണ്ടയാട് ബൈപാസ് ജംക്ഷനില്‍ നിന്നും മലാപറമ്പ് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ കുരിയത്തോടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാഹനം ഇടിച്ച് തെറിച്ച് വീണതാവാം എന്നാണ് പോലീസിന് ലഭിക്കുന്ന സൂചനകള്‍. ചേവായൂര്‍ പോലീസ് അന്വേഷണം തുടങ്ങി.