മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റുട്ടിലെ ഡോക്ടർമാരും ഗവേഷകരും ചേർന്ന് ക്യാൻസർ വീണ്ടും വരുന്നത് തടയാൻ കഴിയുന്നതിനുള്ള ഗുളികകൾ വികസിപ്പിച്ചു
എഫ് എസ് എസ്എഐ അംഗീകരിച്ച ഈ ഗുളികകൾ 100 രൂപയ്ക്ക് ലഭിക്കും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത
ഒരു ദശാബ്ദ കാലത്തെ ഗവേഷണങ്ങളുടെയും പരിശോധനകളുടെയും ഫലമായ ടാബ് ലെറ്റ് ക്യാൻസറിന്റെയും ആവർത്തനത്തേയുംഅതിന്റെ ഫലമായി ഉണ്ടാകുന്ന റേഡിയേഷനും കീമോതെറാപ്പിയും കൊണ്ടുണ്ടാകുന്ന പാർശ്വഫലങ്ങൾ 50 ശതാമനം കുറയ്ക്കുമെന്നാണ് കണ്ടെത്തൽ
എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് അവയുടെ ജീനുകളുടെ ഒരു പ്രധാന ഭാഗം മനുഷ്യരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി ഗവേഷണത്തിനായി എലികളിലേയ്ക്ക് മനുഷ്യ ക്യാൻസർ കോശങ്ങൾ കടത്തിവി ടുകയും അതുവഴി അവയിൽ ട്യൂമർ രൂപപ്പെടുകയും ചെയ്തു
റോഡിയേഷൻതെറാപ്പി, കീമോതെറാപ്പി, ശസ്ത്രക്രിയ എന്നിവയിലൂടെ എലികൾക്ക് ചികിത്സനൽകി.ക്യാൻസർ കോശങ്ങൾ നശിക്കുമ്പോൾ അവ ക്രോമാറ്റിൻ കണികകൾ എന്ന് വിളിക്കപ്പെടുന്ന ചെറിയ കഷണങ്ങളായി വിഘടിക്കുന്നതായി കണ്ടെത്തി
ഈ കണങ്ങൾക്ക് രക്തപ്രവാഹത്തിലൂടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ അവയെ ക്യാൻസറായി മാറ്റാനും കഴിയും
ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിലെ സീനിയർ കാൻസർ സർജനും റിസർച്ച് ഗ്രൂപ്പിൻ്റെ ഭാഗവുമായ ഡോ രാജേന്ദ്ര ബദ്‌വെ പറഞ്ഞു.ഈ പ്രശ്‌നത്തിന് മറുപടിയായി, ഗവേഷകർ എലികൾക്ക് റെസ്‌വെരാട്രോളും കോപ്പറും (R+Cu) അടങ്ങിയ പ്രോ-ഓക്‌സിഡൻ്റ് ഗുളികകൾ നൽകി
R+Cu ഗുളികകൾ ഓക്സിജൻ റാഡിക്കലുകളെ ഉത്പാദിപ്പിക്കുകയും ക്രോമാറ്റിൻ കണങ്ങളെ ഫലപ്രദമായി നശിപ്പിക്കുകയും ചെയ്യുന്നു.ഈ ഗുളികകൾ ആമാശയത്തിലെ ഓക്സിജൻ റാഡിക്കലുകളെ പുറത്തുവിടുകയും വേഗത്തിൽ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു
മനുഷ്യ പരീക്ഷണങ്ങൾ പൂർത്തിയാകാൻ ഏകദേശം അഞ്ച് വർഷമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഗവേഷണ വേളയിൽ വെല്ലുവിളികൾ ഉണ്ടായിരുന്നു, ഇത് സമയവും പണവും പാഴാക്കുന്നതായി പലർക്കും തോന്നി
എന്നാൽ ഇന്ന് എല്ലാവരും സന്തോഷത്തിലും ആവേശത്തിലുമാണ് ഇത് വലിയ വിജയമാണ്, എന്ന് ഡോ ബദ്‌വെ പറഞ്ഞു