ജനുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ ബജറ്റും തിയേറ്റര്‍ വരുമാനവും പുറത്തുവിട്ട് നിര്‍മാതാക്കളുടെ സംഘടന. ജനുവരിയില്‍ 28 മലയാള സിനിമകളും ഒരു റീ റിലീസും 12 അന്യഭാഷ സിനിമകളും പ്രദര്‍ശനത്തിനെത്തി. ഇതില്‍ നിന്നെല്ലാമുണ്ടായ നഷ്ടം 110 കോടിയാണെന്നാണ് കണക്കുകള്‍.
ടൊവിനോ തോമസ് ചിത്രമായ ‘ഐഡന്റിറ്റി’യുടെ നിര്‍മാണചെലവ് 30 കോടിരൂപയാണ്. എന്നാല്‍ തിയേറ്ററില്‍ നിന്ന് നേടിയത് വെറും മൂന്നര കോടി രൂപയാണ്.
ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി, രണ്ടര കോടി ബജറ്റില്‍ ഒരുക്കിയ ‘ഒരുമ്പെട്ടവന്‍’ മൂന്ന് ലക്ഷം മാത്രമാണ് നേടിയത്.ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ജോഫിന്‍ ടി. ചാക്കോ കൂട്ടുകെട്ടിലിറങ്ങിയ ‘രേഖാചിത്രം’ മാത്രമാണ് ലാഭം നേടിയ സിനിമ. ഏകദേശം എട്ടര കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം.
കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും പന്ത്രണ്ടര കോടി കളക്ഷന്‍ നേടി.”മമ്മൂട്ടി ചിത്രമായ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്’, ബേസില്‍ ജോസഫിന്റെ ‘പൊന്‍മാന്‍’, വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ എന്നീ സിനിമകള്‍ തിയേറ്റര്‍ വരുമാനം കൂടാതെ മറ്റ് ബിസിനിസുകളില്‍ നിന്നുതന്നെ ലാഭമുണ്ടാക്കിയെന്ന് സംഘടന പറയുന്നു.സിനിമാനിര്‍മാണത്തിലെ മുതല്‍മുടക്കിന്റെ അറുപത് ശതമാനത്തോളം താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലമാണെന്നും ഇതാണ് നഷ്ടം വര്‍ധിപ്പിക്കുന്നതെന്നും നിര്‍മാതാക്കള്‍ അഭിപ്രായപ്പെടുന്നു.”