ലഹരി കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു. എറണാകുളം അഡീ. സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 2015 ലാണ് കൊക്കയ്നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കേരളത്തിലെ ആദ്യ കൊക്കയ്ൻ കേസായിരുന്നു ഇത്. കേസിൽ ആകെ 8 പ്രതികളാണുള്ളത് .

ഏഴാം പ്രതി ഒഴികെയുള്ള എല്ലാവരെയും വെറുതെ വിട്ടു.2015 ജനുവരി 31നു രാത്രി വൈകിയാണു കടവന്ത്രയിലെ അപ്പാർട്മെന്റിൽ നടത്തിയ നിശാപാർട്ടിക്കിടയിൽ നടൻ ഷൈൻ ടോം ചാക്കോയും നാലു യുവതികളും അറസ്‌റ്റിലായത്.

ഇവർക്കു കൊക്കെയ്ൻ നൽകിയ നൈജീരിയക്കാരൻ ഒക്കാവോ കോളിൻസ് ഉൾപ്പെടെയുള്ള പ്രതികളും അറസ്റ്റിലായിരുന്നുഇവർക്കു കൊക്കെയ്ൻ നൽകിയ നൈജീരിയക്കാരൻ ഒക്കാവോ കോളിൻസ് ഉൾപ്പെടെയുള്ള പ്രതികളും അറസ്റ്റിലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *