താരസംഘടനയായ ‘അമ്മ’യെ നാഥനില്ലാക്കളരി എന്ന് വിശേഷിപ്പിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ അഡ്ഹോക്ക് കമ്മിറ്റി. സംഭവത്തെ അപലപിക്കുകയാണെന്നും മേലിൽ ഇങ്ങനെ ഉണ്ടാവില്ലെന്ന് ഉറപ്പുവേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ‘നാഥനില്ലാ കളരി എന്നെല്ലാം വിശേഷിപ്പിക്കാൻ തോന്നിയ അപക്വബുദ്ധിയെ ഞങ്ങൾ അപലപിക്കുന്നു.
സംഘടനയുടെ നേതൃത്വത്തിലുള്ള ആൾ എന്ന നിലക്ക് മേലിൽ അത്തരം അനൗചിത്യപരമായ പ്രസ്താവനകൾ താങ്കളുടെഅംഗങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുകയില്ല എന്ന് ഉറപ്പുതരേണ്ടതും സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിൽ താങ്കളുടെ ധാർമകമായ ഉത്തരവാദിത്തമാണ് എന്ന് മാത്രം ഓർമപ്പിക്കട്ടെ’ – കത്തിൽ പറയുന്നു