എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയുടെ റാഞ്ചി സോണൽ ഓഫീസിൽ ലഭിച്ച കള്ളപ്പണം വെളുപ്പിക്കൽ പരാതിയുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. റെയ്ഡിനു പിന്നാലെ ഇഡിക്കും ബിജെപിക്കുമെതിരെ അംബ പ്രസാദ് രംഗത്തുവന്നു.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹസാരിബാഗിൽ മത്സരിക്കാൻ ബിജെപി തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് നിഷേധിച്ചതാണ് ഇഡി റെയ്ഡിനു പിന്നിലെന്നും അംബ പ്രസാദ് അവകാശപ്പെട്ടു.
അതിരാവിലെ അവര്‍ വീട്ടില്‍ വന്നു, ഒരു ദിവസം മുഴുവൻ പീഡനം മാത്രമായിരുന്നു. അവർ എന്നെ മണിക്കൂറുകളോളം ഒരു സ്ഥലത്ത് നിർത്തി, എനിക്ക് ബിജെപിയിൽ നിന്ന് ഹസാരിബാഗ് ലോക്‌സഭാ സീറ്റ് വാഗ്ദാനം ചെയ്തു, അത് ഞാൻ അവഗണിച്ചു.
തുടർന്നാണ് ഇത്തരം നടപടികളിലേക്ക് അവര്‍ നീങ്ങിയത്. “ഛത്രയിൽ നിന്ന് മത്സരിക്കണമെന്ന് ആർഎസ്എസ് നേതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു.
അതിനായി പലരും തന്നെ വന്നിരുന്നു കണ്ടിരുന്നു. എന്നാല്‍ ആ ഓഫറും താന്‍ വേണ്ടന്നു വച്ചു. കോൺഗ്രസ് തുടർച്ചയായി വിജയിക്കുന്ന സീറ്റാണ് ബർകഗാവ്. ഹസാരിബാഗിലെ ശക്തമായ സ്ഥാനാർത്ഥിയായി അവർ എന്നെ കാണുന്നു.
.