വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 കിരീടം നേടിയതിന് പിന്നാലെ പേരുമാറ്റി ഐപിഎല്‍ ഫ്രാഞ്ചൈസി ആര്‍.സി.ബി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നാക്കിയാണ് മാറ്റിയത്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന പുതിയ ജേഴ്സി അവതരണ ചടങ്ങില്‍ കിരീടം നേടിയ വനിത ടീമിനെ പുരുഷ ടീം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.
പേരും ജേഴ്സിനിറവും മാറ്റിയാണ് ഐപിഎല്‍ കിരീട പ്രതീക്ഷയോടെ ഇത്തവണ ആര്‍സിബിയുടെ വരവ്. ബാംഗ്ലൂര്‍ എന്നത് മാറി ഇനി നഗരത്തിന്റെ പേരുപോലെ തന്നെ ടീമിന്റെ പേരിലും ബെംഗളൂരു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അണ്‍ബോക്സ് ചടങ്ങില്‍ പുത്തിന്‍ ജേഴ്സിയും അവതരിപ്പിച്ചു. ജേഴ്സിയിലെ കറുപ്പ് നിറം നീലയ്ക്ക് വഴിമാറി.
ഫ്രാഞ്ചൈസി ചരിത്രത്തിലെ ആദ്യ കിരീടം സ്വന്തമാക്കിയ വനിത ടീമിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കോലിയും സംഘവും സ്വീകരിച്ചത്. ആര്‍സിബിയ്ക്കായി ഒരു കിരീടംനേടുകയെന്നത് സ്വപ്നമാണെന്ന് വിരാട് കോലി പറഞ്ഞു.
വെള്ളിയാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – ചെന്നൈ സൂപ്പര്‍ കിങ്സ് മല്‍സരത്തോടെയാണ് ഐപിഎലിന് തുടക്കമാകുന്നത്.