ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ശല്യം തടയിടാൻ പുതിയ ആർആർടി സംഘം പ്രവർത്തനം തുടങ്ങി. ചക്കക്കൊമ്പനും മുറിവാലനുമുൾപ്പടെ 19 ഓളം കാട്ടാനകളാണ് ചിന്നക്കനാലിലുള്ളത്.
ഡ്രോൺ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി 24 മണിക്കൂറും മേഖലയിൽ ആർആർടി നിരീക്ഷണമുണ്ടാകും.
കാട്ടാന ആക്രമണത്തിൽ ജില്ലയിൽ ഏറ്റവും അധികമാളുകളുടെ ജീവൻ നഷ്ടപ്പെട്ടത് ചിന്നക്കനാൽ മേഖലയിലാണ്ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും ജനവാസ മേഖലയിലെക്ക് ആനകൾ കടക്കാത്ത രീതിയിൽ പ്രതിരോധിക്കാനുമാണ് അർ അർ ടി ലക്ഷ്യമിടുന്നത്.