അസഭ്യവാക്കുകളിലൂടെ യേശുദാസിനെ വിമർശിച്ച വിനായകന് മറുപടിയുമായി ഗായകൻ ജി.വേണുഗോപാൽ.
കലയിലും സംഗീതത്തിലും പ്രത്യേകിച്ച് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു മാത്രം പൊളിച്ചെഴുത്തു നടത്തിയ പാവപ്പെട്ട ഒരു ലത്തീൻ കത്തോലിക്കനാണ് യേശുദാസെന്ന് വേണുഗോപാൽ പറയുന്നു.
ഒരു ഗായകനെ അടയാളപ്പെടുത്തുമ്പോൾ അവിടെ അയാളുടെ സ്വഭാവസവിശേഷതകൾ അല്ല, അയാളുടെ കാലത്തെ അതിജീവിച്ച ഗാനനിർജ്ജരി മാത്രം ശ്രദ്ധിച്ചാൽ മതി.യേശുദാസ് മഹാത്മജിയോ കേളപ്പജിയോ അല്ല.
മാനവികതയിൽ നിന്നും മനുഷ്യനെ മാറ്റിനിർത്തുന്നതാണ് പൊളിറ്റിക്കൽ കറക്ട്നസ് എന്ന് അമേരിക്കൻ കൊമേഡിയനും സാമൂഹ്യ പരിഷ്കർത്താവും ആക്ഷേപഹാസ്യകാരനും എഴുത്തുകാരനുമായ ജോർജ് കാർലിനെ ഉദ്ധരിച്ച് ജി.വേണുഗോപാൽ അഭിപ്രായപ്പെട്ടു.
‘അത്യുന്നതങ്ങളിൽ അംബദ്കർ, അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, നാരായണ ഗുരു, ഇവർക്ക് മഹത്വം. ഭൂമിയിൽ ശ്രീ വിനായക ഗുരുവിന് നീല പുകച്ചുരുൾ പ്രണാമം,’ എന്നു കുറിച്ചു കൊണ്ടാണ് വേണുഗോപാൽ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്