അമ്മയില്‍ സ്ത്രീകള്‍ ഉന്നത പദവിയിലേക്ക് വരുന്നതല്ല പ്രശ്‌നം. അവരെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവര്‍ വരുന്നതാണ് പ്രശ്‌നം”, എന്നാണ് മാല പാര്‍വതി പറഞ്ഞത്. മുന്‍ പ്രസിഡന്റ് മോഹന്‍ലാലിനെ സങ്കടപ്പെടുത്തിയവര്‍ മത്സരിക്കേണ്ട എന്ന ഉദ്ദേശത്തോടെയുള്ള ശ്രമങ്ങളാണ് സംഘടനയില്‍ നടക്കുന്നത്.

മെമ്മറി കാര്‍ഡ് വിവാദത്തെ കുറിച്ചും മാല പാര്‍വതി സംസാരിച്ചു. ‘അമ്മ’യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം.

2018ല്‍ ദുരനുഭവങ്ങള്‍ പങ്കുവെച്ച പെണ്‍കുട്ടികളുമായി സംസാരിച്ചുവെന്നും പലരും വിഭിന്ന അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും മാല പാര്‍വതി പറഞ്ഞു. ഏത് വിഷയം വന്നാലും അത് സംഘടനയ്ക്കുള്ളില്‍ തന്നെ പറയണം എന്നാണ് അമ്മയിലെ നിയമം.

മെമ്മറി കാര്‍ഡ് വിവാദത്തെ കുറിച്ച് ഇതിന് മുന്‍പ് ഒരിക്കലും സംഘടനയില്‍ സംസാരം ഉണ്ടായിട്ടില്ലെന്നും മാല പാര്‍വതികൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *