കലാപം തകര്‍ത്ത മണിപ്പൂരില്‍ ആദ്യഘട്ടത്തിലാണ് വോട്ടെടുപ്പ്. പോളിങ്ങിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോളും ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്.

നാളെ എന്തു നടക്കുമെന്നതിനെക്കുറിച്ച് ആളുകൾ ഭയപ്പെടുന്നുവെന്ന് ഇംഫാൽ ആർച്ച് ബിഷപ് ലിനസ് നെലി പറ‍ഞ്ഞു. തകര്‍ക്കപ്പെട്ട പള്ളികള്‍ പുനസ്ഥാപിക്കാന്‍ ഇനിയുമായിട്ടില്ല.

മണിപ്പുരിൽ തകർപ്പെട്ട ക്രൈസ്തവ ദേവാലയങ്ങൾ ഇന്നും അതേപടി തന്നെയാണ്. സ്ഫോടനങ്ങൾ നടത്തി തകർത്ത ക്രൂശിത രൂപങ്ങളും മറ്റും ഇന്നും ചാരത്തിൽ മുങ്ങിക്കിടക്കുന്നു. കലാപത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴും നൂറുകണക്കിന് വരുന്ന ഈ ദേവാലയങ്ങൾ പുതുക്കിപ്പണിയുന്നതിനുള്ള നടപടി ക്രമങ്ങൾ മെല്ലെപ്പോക്കിലാണ്. നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല.

പള്ളികള്‍ പുതുക്കിപ്പണിയുന്നതിന് ഇപ്പോൾ താൽക്കാലിക തടസമുണ്ട്. എന്നാല്‍ ക്രിസ്തീയ വിശ്വാസം പിന്തുടരുന്നതിന് ഭയപ്പെടേണ്ടതില്ലെന്നും ആര്‍ച്ച് ബിഷപ്സമ്പൂര്‍ണ അനിശ്ചിതത്വത്തിലാണ് മണിപ്പൂരെന്ന് സഭാനേതൃത്വം പറയുന്നു . പലതരം വെല്ലുവിളികളിലൂടെ സഭ കടന്നുപോകുന്നു.

സായുധകലാപങ്ങളുടെ നാടായിരുന്ന മണിപ്പുരിൽ കഴിഞ്ഞ പത്തു വർഷമായി ഏറെ മാറ്റങ്ങൾ ഉണ്ടായിരുതായും ഇപ്പോഴത്തെ കലാപത്തിലൂടെ മണിപ്പൂർ വീണ്ടും പിറകിലോട്ട് പോയതായും കത്തോലിക്ക സഭ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *