ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടികൾ ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ മദ്രാസി സിനിമ വിജയിക്കാനായി മുരുകൻ ക്ഷേത്രത്തിൽ വെച്ച് തല മൊട്ടയടിച്ചുവെന്ന് പറയുകയാണ് മുരുഗദോസ്. തന്റെ ആദ്യ സിനിമയ്ക്ക് പോലും തലമൊട്ടയടിച്ചിരുന്നില്ല എന്നും ഈ ചിത്രം ആദ്യ സിനിമ പോലെ പ്രിയപ്പെട്ടത്താണെന്നും മുരുഗദോസ് പറഞ്ഞു.
മദ്രാസി സിനിമ വിജയിക്കാനായി ഞാൻ പളനി മുരുകൻ ക്ഷേത്രത്തിൽ വെച്ച് തല മൊട്ടയടിച്ചു. ഒരു ഒരാഴ്ച മുന്നേയാണ് ചെയ്തത്.
അമ്പലത്തിൽ പോയി വരാറുണ്ട് അല്ലാതെ ഇതുവരെ ഇങ്ങനെ ചെയ്തിട്ടില്ല. എന്റെ ആദ്യ ചിത്രം ദീനയ്ക്ക് പോലും തല മൊട്ടയടിച്ചിട്ടില്ല. മദ്രാസി എന്റെ ആദ്യ സിനിമ പോലെ തോന്നുന്നു.
കൊറോണ വന്നതിന് ശേഷം കുറേകാലം ഒന്നും ആലോചിക്കാൻ പറ്റാത്ത രീതി ആയിരുന്നു. ഒരു പ്രൊജക്റ്റ് സ്ക്രിപ്റ്റ് ലെവൽ വരെ പോയിട്ട് ഫൈനലിൽ നടന്നില്ല.മദ്രാസി 5 വർഷത്തിന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് എന്റേത്,’ മുരുഗദോസ് പറഞ്ഞു.